Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിലെ ആരോഗ്യ സേവനങ്ങള്‍ക്കായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ പുതിയ ആപ്പ് അവതരിപ്പിച്ചു

January 04, 2021

January 04, 2021

ദോഹ: ഖത്തറില്‍ ആരോഗ്യ സേവനങ്ങള്‍ക്കായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പി.എച്ച്.സി.സി) പുതിയ ആപ്പ് അവതരിപ്പിച്ചു. നാര്‍'അകോം എന്നാണ് പുതിയ ആപ്പിന്റെ പേര്. ഈ ആപ്പിലൂടെ രോഗികള്‍ക്ക് സ്മാര്‍ട്ട് ഫോണിലൂടെ നിരവധി സേവനങ്ങള്‍ ലഭ്യമാകും. 

പി.എച്ച്.സി.സി മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അലി അബ്ദുള്‍മാലിക്, പി.എച്ച്.സി.സി അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് കോര്‍പ്പറേറ്റ് സര്‍വ്വീസസിന്റെ അസിസ്റ്റന്റ് മാനേജിങ് ഡയറക്ടര്‍ മുസല്ലം മുബാറക്ക് അല്‍ നബിത്, എച്ച്.ഐ.സി.ടി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അലക്‌സാന്‍ഡ്ര തരാസി എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പുതിയ ആപ്പ് പ്രഖ്യാപിച്ചത്. 

'നിലവില്‍ ആപ്പില്‍ അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഭാവിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ആപ്പ് മെച്ചപ്പെടുത്തും.' -ഡോ. മറിയം അലി അബ്ദുള്‍മാലിക് പറഞ്ഞു. സുരക്ഷയുടെ കാര്യത്തില്‍ ആപ്പിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ഉണ്ട്. 

ഹെല്‍ത്ത് കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് കാര്‍ഡ് വിവരങ്ങള്‍ ആപ്പിലൂടെ കാണാന്‍ കഴിയും. ഹെല്‍ത്ത് കാര്‍ഡ് നമ്പറിന്റെ കാലാവധി അവസാനിക്കുന്നത് എപ്പോഴാണെന്നും ആപ്പിലൂടെ അറിയാം. ഉപഭോക്താക്കള്‍ക്കായി പി.എച്ച്.സി.സി നിശ്ചയിച്ച കുടുംബ ഡോക്ടര്‍ ആരാണെന്നും ഡോക്ടറെ കാണാനുള്ള അപ്പോയിന്റ്‌മെന്റ് എപ്പോഴെല്ലാമാണെന്ന് അറിയാനും നാര്‍'അകോം ആപ്പിലൂടെ കഴിയും. 

നിലവില്‍ ഇംഗ്ലീഷ്, അറബി ഭാഷകളില്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയും. ആപ്പില്‍ ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാനും പിന്നീട് ഭാഷ മാറ്റാനുമുള്ള സൗകര്യമുണ്ട്. 

ഖത്തരി പൗരന്മാര്‍ക്കും ഖത്തറില്‍ താമസിക്കുന്നവര്‍ക്കും നാര്‍'അകോം ആപ്പിലൂടെ താഴെ പറയുന്ന സേവനങ്ങള്‍ ലഭിക്കും

ഹെല്‍ത്ത് കാര്‍ഡിനായുള്ള അപേക്ഷ: ഖത്തറിലുടനീളം സ്ഥിതി ചെയ്യുന്ന പി.എച്ച്.സി.സിയുടെ ആരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നില്‍ നിന്ന് ആരോഗ്യ പരിരക്ഷ ലഭിക്കുന്നതിനായുള്ള ഹെല്‍ത്ത് കാര്‍ഡ് ലഭിക്കാനായി ആപ്പിലൂടെ അപേക്ഷ സമര്‍പ്പിക്കാം. 

ആരോഗ്യ കേന്ദ്രം മാറ്റാം: നിലവില്‍ നിശ്ചയിച്ചിരിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം മറ്റൊന്നാക്കി മാറ്റാന്‍ ആപ്പിലൂടെ കഴിയും. 

കുടുംബ ഡോക്ടറെ മാറ്റാം: നിലവില്‍ നിശ്ചയിക്കപ്പെട്ട കുടുംബ ഡോക്ടറെ മാറ്റാന്‍ ആപ്പിലൂടെ കഴിയും. 

അപ്പോയിന്റ്‌മെന്റിനായുള്ള അപേക്ഷ: പി.എച്ച്.സി.സിയുടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള അപ്പോയിന്റ്‌മെന്റിനായി ആപ്പിലൂടെ അപേക്ഷിക്കാം. 

ആശ്രിതരെ ചേര്‍ക്കാം: മേല്‍പ്പറഞ്ഞ സേവനങ്ങള്‍ മറ്റൊരാള്‍ക്ക് വേണ്ടി ചെയ്ത് കൊടുക്കാനായി അവരെ ആശ്രിത അക്കൗണ്ടുകളായി ആപ്പില്‍ ചേര്‍ക്കാന്‍ കഴിയും. 

ഹെല്‍ത്ത് കാര്‍ഡ് പുതുക്കാം: ഹെല്‍ത്ത് കാര്‍ഡ് പുതുക്കാനായി ഹുക്കൂമിയുടെ വെബ്‌സൈറ്റിലേക്ക് ആപ്പിലൂടെ പ്രവേശിക്കാം.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News