Breaking News
ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം | ഷാർജയിൽ വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറിൽ പ്രമുഖ ട്രേഡിങ്ങ് കമ്പനിയിലേക്ക് ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | അനില്‍ 25 ലക്ഷം വാങ്ങി, തിരിച്ചു തന്നു; ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചു തന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ | ‘ഗാന്ധി എന്ന് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരൻ’: രാഹുലിനെതിരെ അധിക്ഷേപവുമായി പി.വി. അൻവർ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്  | എ.എഫ്.സി U23 ഏഷ്യൻ കപ്പ് : ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു |
റമദാന്‍ മാസത്തില്‍ അഞ്ഞൂറിലധികം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം

March 05, 2021

March 05, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: പരിശുദ്ധ റമദാന്‍ മാസത്തില്‍ ഖത്തറില്‍ അഞ്ഞൂറിലധികം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം. റമദാനില്‍ സാധനങ്ങള്‍ക്ക് വില കുറയുമെന്നും അതിന് മന്ത്രാലയം സ്വീകരിച്ച നടപടികള്‍ക്കാണ് നന്ദി പറയേണ്ടതെന്നും വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശൈഖ് ജാസിം ബിന്‍ ജബോര്‍ അല്‍താനി ഖത്തര്‍ ടി.വിയോട് പറഞ്ഞു. 

ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനായി പഴം, പച്ചക്കറി കടകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെയായി മത്സ്യത്തിന്റെയും മറ്റ് സമുദ്രഉല്‍പ്പന്നങ്ങളുടെയും വ്യാപാരം ശക്തമായി നിരീക്ഷിച്ചതിനാല്‍ വില ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഇതൊരു വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. 

റമദാനില്‍ സബ്‌സിഡി നിരക്കില്‍ ഇറച്ചി ലഭ്യമാക്കാനുള്ള സംരംഭവും ഖത്തറിലുണ്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി മന്ത്രാലയം ഈ സംരംഭം തുടരുന്നുവെന്നും ശൈഖ് ജാസിം പറഞ്ഞു. 

'ആസൂത്രണ, സ്ഥിതിവിവരക്കണക്ക് അതോറിറ്റി പുറപ്പെടുവിച്ച ഉപഭോക്തൃ വില സൂചിക അനുസരിച്ച് റമദാന്‍ മാസത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും. വാണിജ്യ-വ്യവസായ മന്ത്രാലയം സ്വീകരിച്ച നടപടികള്‍ക്ക് നന്ദി.' -ശൈഖ് ജാസിം പറഞ്ഞു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News