Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഒമാനിൽ പെരുന്നാൾ ദിനത്തിൽ ഒത്തുകൂടി,136 പ്രവാസികൾ അറസ്റ്റിൽ 

May 25, 2020

May 25, 2020

മസ്കത്ത് ​: സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ച്‌​ പെരുന്നാള്‍ ദിനത്തില്‍ അനധികൃതമായി ഒത്തുചേര്‍ന്ന 136 പ്രവാസികളെ അറസ്​റ്റ്​ ചെയ്​തതായി റോയല്‍ ഒമാന്‍ പൊലീസ്​ അറിയിച്ചു. പെരുന്നാള്‍ നമസ്​കാരത്തിനും ആഘോഷത്തിനും ഒത്തുചേരരുതെന്ന്​ ഒമാന്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഇത്​ ലംഘിച്ച്‌​ ഗാല വ്യവസായ മേഖലയില്‍ പെരുന്നാള്‍ പ്രാര്‍ഥനക്കായി ഒത്തുചേര്‍ന്നതിന് 40 പേര്‍ പിടിയിലായി.

കെട്ടിടത്തി​​െന്‍റ മേല്‍ക്കൂരയിലാണ്​ ഇവര്‍ ഒത്തുചേര്‍ന്നത്​. അല്‍ ഖൂദിൽ പെരുന്നാള്‍ നമസ്​കാരത്തിന്​ ഒത്തുചേര്‍ന്ന 13 പേര്‍ പിടിയിലായി.ദാഖിലിയ ഗവര്‍ണറേറ്റില്‍  49 പേരെയാണ് അറസ്റ്റ് ചെയ്തത്. കമേഴ്​സ്യല്‍ കോംപ്ലകസില്‍ ഞായറാഴ്​ച ഉച്ചക്ക്​ ഭക്ഷണത്തിനാണ്​ ഇവര്‍ ഒത്തുചേര്‍ന്നത്​.

മസ്​കത്തിലെ അല്‍ അന്‍സാബില്‍ ഞായറാഴ്​ച വൈകുന്നേരം ക്രിക്കറ്റ്​ കളിക്കാനിറങ്ങിയ 34 പേരെയും പിടികൂടി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News