Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
മോദി സർക്കാരിന്റെ മുസ്‌ലിം വിരുദ്ധനയം അംഗീകരിക്കാനാവില്ലെന്ന് ഒർഹാൻ പാമുക് 

October 31, 2019

October 31, 2019

ഷാർജ : ജനാധിപത്യത്തിന്റെ മറവിൽ നരേന്ദ്രമോദി സർക്കാറിന്‍റെ മുസ്‍ലിം വിരുദ്ധ നയം അംഗീകരിക്കാനാവില്ലെന്ന് നോബൽ സമ്മാന ജേതാവും ലോകപ്രശസ്ത എഴുത്തുകാരനുമായ ഒർഹാൻ പാമുഖ്. മോദി സർക്കാർ ന്യുനപക്ഷ വിരുദ്ധ സമീപനം സർക്കാർ തിരുത്തണമെന്ന് പാമുഖ് ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്ര വലതുപക്ഷക്കാർ അധികാരത്തിൽ വരുന്നത് ആശങ്കാജനകമാണെന്നും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മുഖ്യാതിഥിയായി പങ്കെടുത്ത പാമുക് പറഞ്ഞു. 

ജനായത്തത്തിന്‍റെ മറവിൽ അധികാരത്തിൽ വന്നു എന്നതിന്‍റെ പേരിൽ മുസ്‍ലിംകള്‍ ഉൾപ്പെടെയുള്ള ന്യുനപക്ഷങ്ങൾക്കെതിരായ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഒർഹാൻ പാമുഖ് 'മീഡിയവണി'നോട് പറഞ്ഞു.

ലോകത്തുടനീളം ന്യുനപക്ഷ  വംശീയ വിഭാഗങ്ങളും അഭയാർഥികളും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും ഇത് എത്രകാലം തുടരുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളത്തിൽ നിന്ന് തന്‍റെ കൃതികൾക്ക് ലഭിക്കുന്ന സ്വീകാര്യത അമ്പരപ്പിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.


Latest Related News