March 15, 2021
March 15, 2021
ദോഹ: ആഗോള ടെലികമ്യൂണിക്കേഷന്‍ ബ്രാന്‍ഡുകളുടെ റാങ്കിങ്ങില്‍ ഖത്തറിലെ ഒറീഡൂ ഗ്രൂപ്പ് 40-ാം സ്ഥാനത്ത്. 2020 ല്‍ ഇതേ പട്ടികയില്‍ 41-ാം സ്ഥാനത്തായിരുന്ന ഒറീഡൂ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഈ വര്‍ഷം 40-ാം സ്ഥാനത്ത് എത്തിയത്. ബ്രാന്‍ഡ് ഫിനാന്‍സ് ടെലകോം 150 യുടെ 2021 ലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
322 കോടി ഡോളറിന്റെ ബ്രാന്‍ഡ് മൂല്യത്തോടെയാണ് ഒറീഡൂ ഗ്രൂപ്പ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും റാങ്കിങ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഒറീഡൂ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് സ്‌ട്രെങ്ത് ഇന്‍ഡക്‌സും ഈ വര്‍ഷം മെച്ചപ്പെട്ടിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യത്തോടെയാണ് ഗ്രൂപ്പ് ഈ നേട്ടം കൈവരിച്ചത്. ഇത് കൂടാതെ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒറീഡൂ ഗ്രൂപ്പ് AA+ ബ്രാന്‍ഡ് റേറ്റിങ് നിലനിര്‍ത്തി.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും മൂല്യമേറിയ മൂന്ന് ഗ്രൂപ്പുകളിലും ഒറീഡൂ ഉള്‍പ്പെടുന്നു.
2013 ല്‍ ഒറീഡൂ ബ്രാന്‍ഡ് അവതരിപ്പിച്ചത് മുതല്‍ ബ്രാന്‍ഡ് ഫിനാന്‍സ് ഒറീഡൂ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് മൂല്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. തുടര്‍ച്ചയായ അഞ്ച് വര്‍ഷം മികച്ച 50 ആഗോള ടെലികമ്യൂണിക്കേഷന്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട് ഒറീഡൂ.
നിലവില്‍ മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ 10 വിപണികളില്‍ ദോഹ ആസ്ഥാനമായുള്ള ഒറീഡൂ സജീവമായ ടെലികമ്യൂണിക്കേഷന്‍ സേവനം നല്‍കുന്നുണ്ട്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.