Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഒമാനിലെ സോഹാറിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പൊള്ളലേറ്റു,ഒരാൾ ഗുരുതരാവസ്ഥയിൽ 

November 10, 2019

November 10, 2019

മസ്കത്ത് : ഒമാനിലെ സോഹാറിൽ മിന്നലേറ്റ് മൂന്നു പേർക്ക് പൊള്ളലേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.ഗുരുതരമായി പൊള്ളലേറ്റയാളെ സോഹാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്തത്. നോർത്ത്‌ അൽബാത്തിന മേഖലയിൽ ശക്തമായ കാറ്റും മഴയും ഇടിമിന്നലും തുടരുകയാണ്.അതിനിടെ, അൽകബൂറായിലെ അൽഖുലയ് താഴ്‌വരയിൽ കുടുങ്ങിയ ഒമാനി കുടുംബത്തെ നാട്ടുകാർ രക്ഷിച്ചു. ഇവർ സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്ന് പൊലീസ് അറിയിച്ചു. വീടുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.


Latest Related News