Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഒമാനിൽ പുതിയ വിസ അടിക്കുന്നതിനും പുതുക്കുന്നതിനുമുള്ള മെഡിക്കൽ നിർത്തിവെച്ചേക്കും

April 03, 2021

April 03, 2021

മസ്കത്ത് : ഒമാനില്‍ വിദേശ തൊഴിലാളികളുടെ പുതിയ വിസക്കും വിസ പുതുക്കുന്നതിനുമുള്ള മെഡിക്കല്‍ പരിശോധന നിര്‍ത്തിവെച്ചേക്കും. ഒരു മാസത്തേക്ക് മെഡിക്കല്‍ പരിശോധന നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടറേറ്റ് ജനറല്‍ ആര്‍.ഒ.പി പാസ്പോര്‍ട്ട് ആന്‍ഡ് റെസിഡന്‍സ് ഡയറക്ടര്‍ ജനറലിനും സിവില്‍ സ്റ്റാറ്റസ് ഡയറക്ടര്‍ ജനറലിനും കത്ത് നല്‍കിയതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഒരു മാസത്തിനുശേഷം സ്ഥിതിഗതികള്‍ അവലോകനം ചെയ്തശേഷം പരിശോധന പുനരാരംഭിക്കാനാണ് നിര്‍ദേശം. വിദേശത്തുനിന്ന് മെഡിക്കല്‍ പരിശോധന തുടരാവുന്നതാണെന്നും കത്തില്‍ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മെഡിക്കല്‍ ഫിറ്റ്നസ് സെന്‍ററുകളില്‍ രോഗബാധിതര്‍ മറ്റുള്ളവരുമായി കൂടിക്കലരുന്ന സാഹചര്യം ഒഴിവാക്കാനാണ് തീരുമാനം. 2020 മേയ് 17 മുതല്‍ നിര്‍ത്തിവെച്ചിരുന്ന മെഡിക്കല്‍ പരിശോധന ഇക്കഴിഞ്ഞ ജനുവരി 17 മുതലാണ് പുനരാരംഭിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News