Breaking News
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു |
87 തസ്തികകളിൽ വിസാ നിരോധനം തുടരുമെന്ന് ഒമാൻ

July 28, 2019

July 28, 2019

മസ്കറ്റ് : 87 തസ്തികകളിൽ തൊഴിൽ വിസാ നിരോധനം തുടരുമെന്ന് ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം. ആറു മാസത്തേക്ക് കൂടി നിശ്ചിത മേഖലകളിൽ തൊഴിൽ വിസ അനുവദിക്കില്ലെന്ന് മാൻപവർ മന്ത്രി അബ്ദുല്ലാ ബിൻ നാസർ അൽ ബക്രി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

 

മാർക്കറ്റിങ്,സെയിൽസ്,അഡ്മിനിസ്ട്രേഷൻ,ഐ.ടി,അക്കൗണ്ടിംഗ് ഫിനാൻസ്, ഇൻഫർമേഷൻ മീഡിയ,മാനവവിഭവ ശേഷി, മെഡിക്കൽ,എഞ്ചിനിയറിങ്, ടെക്നിക്കൽ എന്നിവ ഉൾപെടെ 87 തസ്തികകളിലാണ് തൊഴിൽ നിരോധനം തുടരുക.

 

2018 ജനുവരി മുതലാണ് വിസാ നിയന്ത്രണം ഏർപെടുത്തിയത്. തുടർന്ന് ഓരോ ആറു മാസം കഴിയുമ്പോഴും കാലാവധി അടുത്ത ആറു മാസം കൂടി ദീർഘിപ്പിച്ചു വരികയായിരുന്നു. അതേസമയം പുതിയ വിസ അനുവദിക്കുന്നതിൽ മാത്രമാണ് നിരോധനമുള്ളത്. നിലവിലുള്ള ജോലിക്കാർക്ക് വിസ പുതുക്കി നൽകും.

 

കാർപന്ററി,വർക്‌ഷോപ്, ബ്രിക്സ് ഫാക്റ്ററി, ഒട്ടകപരിപാലനം,അലുമിനിയം - മെറ്റൽ വർക്‌ഷോപ്,പർച്ചേഴ്‌സ് റപ്രസന്റേറ്റിവ്, കൺസ്ട്രക്ഷൻ മേഖലകളിൽ 2013 മുതൽ വിസാ നിയന്ത്രണം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇവയുടെ വിസാ നിയന്ത്രണ കാലാവധിയും ദീർഘിപ്പിച്ചിരുന്നു.


Latest Related News