Breaking News
ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ |
ഒമാനിൽ കോവിഡ് വ്യാപനം കുറയുന്നില്ല,ജൂലൈ 25 മുതൽ സമ്പൂർണ ലോക്ഡൗൺ 

July 21, 2020

July 21, 2020

മസ്കത്ത് : ഒമാനിൽ കോവിഡ് വ്യാപനത്തിൽ കുറവുണ്ടാവാത്ത സാഹചര്യത്തിൽ ജൂലൈ 25 മുതൽ രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളും അടച്ചിടാൻ ഇന്ന് നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്.ആഗസ്റ്റ് എട്ടുവരെ ലോക്ഡൗൺ നിലവിലുണ്ടാകും. രണ്ടാഴ്ച നീളുന്ന ലോക്ഡൗൺ കാലയളവിൽ രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ രാജ്യത്തെ എല്ലാതരം സഞ്ചാരങ്ങൾക്കും വിലക്കുണ്ടാവും.പൊതുസ്ഥലങ്ങളും കടകളും ഇക്കാലയളവിൽ അടച്ചിടാനും തീരുമാനിച്ചു. ഒരു തരത്തിലുള്ള ഒത്തുചേരലുകളും പ്രത്യേകിച്ച് ബലിപെരുന്നാൾ പ്രാർഥനകൾ, പരമ്പരാഗത ഈദ്‌ വിപണികൾ, പെരുന്നാൾ സന്ദർശനങ്ങൾ എന്നിവ പാടില്ലെന്നും സുപ്രീംകമ്മിറ്റി അറിയിച്ചു.

ഇതിനിടെ,കഴിഞ്ഞ 24 മണിക്കൂറിനിടെ 1487 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 69,887 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1159 പേർ സ്വദേശികളും 328 പേർ വിദേശികളുമാണ്.പതിനൊന്നു പേരാണ് കോവിഡ് ചികിത്സയിലിരിക്കെ പുതുതായി മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 337 ആയി.

1458 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ ത്സുഖം പ്രാപിച്ചവർ 46,608 ആയി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News