Breaking News
ഒറീഡൂവിന്റെ നാലാമത് മിനി ഷോപ്പ് ഓണ്‍ വീല്‍ പ്രവര്‍ത്തനം തുടങ്ങി | സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ശസ്ത്രക്രിയ; വിജയകരമെന്ന് സൗദി അറേബ്യ (വീഡിയോ) | വയോധികര്‍ക്ക് കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ വീട്ടിലെത്തും; ഈ വര്‍ഷം അവസാനത്തോടെ ഖത്തറിലെ 90 ശതമാനം ജനങ്ങള്‍ക്കും വാക്‌സിന്‍ | ഖത്തറിലെ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് ഇന്‍ഷുറന്‍സ് നിര്‍ബന്ധം | അൽ ഉല കരാറിൽ ഖത്തറും ഈജിപ്തും തമ്മിൽ ചർച്ച നടത്തി | നാദാപുരത്ത് പൊള്ളലേറ്റ കുടുംബാംഗങ്ങളിൽ ഗൃഹനാഥൻ മരിച്ചു  | മൊഡേണ, ഫൈസര്‍ വാക്‌സിനുകള്‍ സമാനമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം; സാമ്യങ്ങളും വ്യത്യാസങ്ങളും ഇങ്ങനെ | അല്‍ ഉല കരാര്‍: ഖത്തറും യു.എ.ഇയും കുവൈത്തിൽ കൂടിക്കാഴ്ച നടത്തി | ഖത്തറില്‍ തൊഴിലാളികള്‍ക്ക് തൊഴിൽ മാറാന്‍ കഴിയുന്നത് മൂന്ന് തവണയായി നിജപ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍ | നാദാപുരം ചെക്യാട് ഒരു കുടുംബത്തിലെ നാലു പേർ പൊള്ളലേറ്റ നിലയിൽ  |
ഒമാൻ ഇന്ന് അമ്പതാം ദേശീയ ദിനം ആഘോഷിക്കുന്നു,സൈനിക പരേഡ് ഉണ്ടാവില്ല 

November 18, 2020

November 18, 2020

മസ്കത്ത്: സുൽത്താനേറ്റ് ഓഫ് ഒമാൻ ഇന്ന് അമ്പതാം ദേശീയ ദിനം ആഘോഷിക്കുന്നു.  ആധുനിക ഒമാന്റെ ശില്‍പിയായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ജന്മദിനമാണ് നവംബർ പതിനെട്ടിന്  ഒമാന്‍ ദേശീയദിനമായി ആഘോഷിക്കുന്നത്. സുല്‍ത്താന്‍ ഖാബൂസിന്റെ വിയോഗത്തിന്റെ  ദുഃഖത്തിലും കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലും ആഹ്ലാദത്തോടെ ദേശീയദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ സ്വദേശികളും വിദേശികളും.

അമ്പതാമത് ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട് വ്യാപകമായ ആഘോഷ പരിപാടികളാണ് രാജ്യമെമ്പാടും നടക്കുന്നത്. ഇതിന്റെ ഭാഗമായി വർണ്ണാഭമായ വെടിക്കെട്ടുകളാണ് സംഘാടകർ ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ അഞ്ചിടങ്ങളിലാകും വെടിക്കെട്ടുകൾ നടക്കുക. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൃത്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ ഉറപ്പു വരുത്തിക്കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് ജനറൽ സെക്രട്ടറിയേറ്റ് ഫോർ നാഷണൽ സെലിബ്രെഷൻസ് അറിയിച്ചിട്ടുണ്ട്.

മസ്‌ക്കറ്റ് ഗവർണറേറ്റിലെ അൽ അമീറത്, അൽ സീബ് വിലായത്തുകളിലും ദോഫാർ ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി എന്റർടൈൻമെന്റ് സെന്ററിലും നവംബർ 18ന് രാത്രി 8 മണി മുതൽ 8.30 വരെയാകും വെടിക്കെട്ടുകൾ നടക്കുക.

മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്ത്, ബുറൈമി വിലായത്ത് എന്നിവിടങ്ങളിൽ 21ന് രാത്രി 8 മണിക്കും വെടിക്കെട്ട് നടക്കും.

ദേശീയദിനത്തിന്റെ പ്രധാന ആകര്‍ഷണമായ സൈനിക പരേഡ് ഈ വര്‍ഷം ഉണ്ടാകില്ല. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കേണ്ടത് മുന്‍ നിര്‍ത്തിയാണ് സൈനിക പരേഡ് ഒഴിവാക്കിയത്. സായുധസേന പരേഡ് അടക്കം വലിയ പരിപാടികളോടെ  ദേശീയദിനത്തിന്റെ  സുവര്‍ണ ജൂബിലി ആഘോഷിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാകുന്ന തരത്തില്‍ വലിയ ഒത്തുചേരലുകള്‍ക്ക് കാരണമാകുന്ന ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സുല്‍ത്താന്‍ നിര്‍ദേശിക്കുകയായിരുന്നെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി പറഞ്ഞു.  ആഘോഷങ്ങള്‍ എല്ലാവരുടെയും ഹൃദയത്തിലാണ് വേണ്ടതെന്നും കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാല്‍ ദേശീയദിനാഘോഷത്തില്‍ ഒത്തുചേരലുകള്‍ പാടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News