Breaking News
ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി |
ഒമാനിൽ സ്‌പോൺസർഷിപ്പ് മാറ്റം : ഇനി എൻ.ഒ.സി വേണ്ട

June 07, 2020

June 07, 2020

മസ്കത്ത് : ഒമാനിൽ വിദേശികളുടെ താമസ നിയമത്തിൽ ഭേദഗതി വരുത്തിയതായി പൊലീസ് ആൻറ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്.ജനറൽ ഹസൻ ബിൻ മുഹ്സിൻ അൽ ഷിറൈഖി അറിയിച്ചു.ഇതനുസരിച്ച് ഒരു തൊഴിലുടമക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളിക്ക് ആവശ്യമെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് ജോലി മാറുന്നതിന് എൻ.ഒ.സി വേണമെന്ന നിബന്ധന റദ്ദാക്കി.പകരം തൊഴില്‍ കരാറിൻറെ കാലാവധി അവസാനിച്ചതിന്റെയോ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെയോ തൊഴില്‍ കരാര്‍ അവസാനിപ്പിച്ചതിന്റെയോ തെളിവ് ഹാജരാക്കിയാല്‍ മതിയാവും.അടുത്ത വർഷം ജനുവരി ഒന്നുമുതലാകും എൻ.ഒ.സി ഒഴിവാക്കൽ പ്രാബല്ല്യത്തിൽ വരിക.രണ്ടാമത്തെ തൊഴിലുടമയുടെ വിദേശ തൊഴിലാളിയുമായുള്ള കരാറുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പിൽ നിന്ന് ഇതിനായി അനുമതി വാങ്ങേണ്ടതുണ്ട്. ഇതിനുള്ള വ്യവസ്ഥകൾ പിന്നീട് അറിയിക്കും. വിദേശ തൊഴിലാളിയുടെ റെസിഡൻസ് പെർമിറ്റ് മാറുമ്പോൾ കുടുംബാംഗങ്ങളുടേതും ഒപ്പം മാറുകയും ചെയ്യും.

ഒമാനിലെ പ്രവാസികൾ ഏറെ നാളുകളായി കാത്തിരിക്കുന്നതാണ് എൻ.ഒ.സി നിയമം റദ്ദാക്കൽ. 2014ലാണ് ഈ നിയമം നടപ്പിൽ വരുത്തിയത്. ഇത് പ്രകാരം വിദേശികൾക്ക് മറ്റൊരു കമ്പനിയിലേക്ക് മാറണമെങ്കിൽ നിലവിലെ തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.അല്ലാത്ത പക്ഷം ഒമാൻ വിട്ട് രണ്ട് വർഷ കാലയളവിൽ രാജ്യത്തേക്ക് തിരിച്ചുവരാൻ അനുമതിയുണ്ടായിരുന്നില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News