Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഒമാനിൽ കോവിഡ് ചികിത്സയിലായിരുന്ന ആറു പേർ കൂടി മരിച്ചു  

August 12, 2020

August 12, 2020

മസ്കത്ത്: ഒമാനില്‍ ബുധനാഴ്ച 249 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 82299 ആയി. 352 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തി നേടിയവർ 77,072 ആയി. 93.6 ശതമാനമാണ് രോഗമുക്തി നിരക്ക്.
ആറു പേരാണ് പുതുതായി മരണപ്പെട്ടത്. ആകെ മരണസംഖ്യ 539.

71 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 467 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 165 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് .മസ്കത്ത് ഗവര്‍ണറേറ്റില്‍ 100 പുതിയ രോഗികളാണ് ഉള്ളത്. സീബില്‍ 32, മസ്കത്തില്‍ 27, ബോഷര്‍ 22, അമിറാത്ത് എട്ട്, ഖുറിയാത്ത് ആറ്, മത്ര അഞ്ച് എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ 75 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 58 പേരും സുഹാറിലാണ്.

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  


Latest Related News