Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഒമാനിൽ അഞ്ച് കോവിഡ് രോഗികൾ കൂടി മരിച്ചു

July 06, 2020

July 06, 2020

മസ്കത്ത് : ഒമാനിൽ ഇന്ന് 1,557 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 47, 735 ആയി.1, 229 പേർക്കാണ് അസുഖം ഭേദമായത്. ഇതോടെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 29,146 ആയി. രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 29, 146ആയി.

ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 1,057 പേരും ഒമാൻ പൗരൻമാരാണ്. 500 പ്രവാസികൾക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിതരായി 5 പേർ കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 218 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3, 852 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. പുതിയതായി 74 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ചികിത്സയിൽ തുടരുന്ന കോവിഡ് രോഗികളുടെ എണ്ണം 465 ആയി. ഇതിൽ 129പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News