Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഒമാനിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 404 പേരിൽ

May 16, 2020

May 16, 2020

മസ്കത്ത് : ഒമാനിൽ ശനിയാഴ്ച 404 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 67 പേർ ഒമാനികളും  337 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്തെ ആകെ വൈറസ്‌ ബാധിതരുടെ എണ്ണം 5, 000 കടന്നു. നിലവിൽ 5,029 പേർക്കാണ് കോവിഡ് ബാധയുണ്ടായിട്ടുള്ളത്. ഇതിൽ 1,436 പേർക്ക് രോഗം ഭേദമാകുകയും 20 പേർ മരണപ്പെടുകയും ചെയ്തു.

ഇതിനിടെ,കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഈദ് അൽ ഫിത്തർ ഹബ്ത മാർക്കറ്റ് ഒഴിവാക്കി. സൊഹാർ മുനിസിപ്പാലിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആളുകൾ സംഘം ചേരുന്നതിന് കർശനമായ വിലക്കുകളാണ് ഒമാനിൽ നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹബ്ത മാർക്കറ്റ് ഒഴിവാക്കാൻ തീരുമാനിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക

 


Latest Related News