Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
കോവിഡ് -19 : ഒമാനിൽ ലൈസൻസിന്റെ കാലാവധി കഴിഞ്ഞാലും വാഹനമോടിക്കാമെന്ന് പോലീസ് 

April 07, 2020

April 07, 2020

മ​സ്​​ക​ത്ത്​: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ ആ​ശ​ങ്ക വേ​ണ്ടെ​ന്ന്​ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ  ലൈ​സ​ന്‍​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ വാ​ഹ​ന​മോ​ടി​ക്കാ​മെ​ന്ന്​ ആ​ര്‍.​ഒ.​പി വ​ക്​​താ​വി​നെ ഉ​ദ്ധ​രി​ച്ച്‌​ ഔദ്യോഗിക ദി​ന​പ​ത്ര​മാ​യ ഒ​മാ​ന്‍ ഒ​ബ്​​സ​ര്‍​വ​ര്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. കോ​വി​ഡ്​ ബാ​ധ​യെ തു​ട​ര്‍​ന്നു​ള്ള മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ര്‍.​ഒ.​പി ലൈ​സ​ന്‍​സ്​ പു​തു​ക്ക​ല്‍ അ​ട​ക്കം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ നി​ര്‍​ത്തി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍, വാ​ഹ​ന ലൈ​സ​ന്‍​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ്​ ആ​ര്‍.​ഒ.​പി​യു​ടെ പ്ര​തി​ക​ര​ണം.

അതേസമയം, വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വാ​ഹ​ന​യാ​ത്രി​ക​ര്‍ നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം.നേ​ര​ത്തേ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ ഇ​ന്‍​ഷു​റ​ന്‍​സ്​ പു​തു​ക്കി ന​ല്‍​കാ​ന്‍ കാ​പി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റ്​ അ​തോ​റി​റ്റി ഇ​ന്‍​ഷു​റ​ന്‍​സ്​ കമ്പനികളോട് ​ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​​ന്ത്ര​ണ​ങ്ങ​ള്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ കാ​ല​യ​ള​വി​ലേ​ക്കാ​ണ്​ ഇ​ന്‍​ഷു​റ​ന്‍​സ്​ സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം. ഇ​ക്കാ​ല​യ​ള​വി​ല്‍ ഉ​ണ്ടാ​കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കാ​നും നി​ര്‍​ദേ​ശ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News