Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഒമാനിൽ പുതിയ വിസകൾ അനുവദിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോർട്ട്

November 15, 2020

November 15, 2020

മസ്കത്ത്: ഒമാനിൽ പുതിയ വിസകള്‍ അനുവദിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കുമെന്ന് സൂചന.  ഇതേകുറിച്ച് പഠിക്കാൻ സുപ്രീം കമ്മിറ്റി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി ആരോഗ്യ മന്ത്രി അറിയിച്ചു.സുപ്രീം കമ്മിറ്റിയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ഇതുസംബന്ധിച്ച പഠനത്തിനുള്ള സാങ്കേതിക കമ്മിറ്റിക്ക് രൂപം നല്‍കിയത്. റോയല്‍ ഒമാന്‍ പൊലീസുമായും ഈ  വിഷയത്തില്‍ കൂടിയാലോചനകള്‍ നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യാഴാഴ്ച നടന്ന വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഉയര്‍ന്ന കോവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ വിസകള്‍ ഒാണ്‍ലൈനായും സര്‍വിസ് സെന്‍ററുകള്‍ വഴിയും അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മുതല്‍ എക്സ്പ്രസ്, ഫാമിലി വിസിറ്റിങ് വിസകള്‍ക്ക് അപേക്ഷ സ്വീകരിച്ച്‌ തുടങ്ങിയിട്ടുണ്ട്.വൈകാതെ പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിന് ഒപ്പം ടൂറിസ്റ്റ് വിസകളും അനുവദിക്കാനുള്ള തീരുമാനം ഒമാന്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News