Breaking News
ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി |
കോവിഡ് പരിശോധന : ഒമാനിലെ മബേലയിൽ വിദേശികൾക്കായി പുതിയ പരിശോധനാ കേന്ദ്രം തുറന്നു 

May 02, 2020

May 02, 2020

മസ്കത്ത്: മസ്കത്തില്‍ വിദേശികള്‍ക്കായി പുതിയ കോവിഡ് പരിശോധനാ കേന്ദ്രം തുറന്നു. സീബ് വിലായത്തിലെ മബേല വ്യവസായ മേഖലയിലാണ് പുതിയ കേന്ദ്രം.. സൗത്ത് മബേലയിലെ 7749ല്‍ പൈതൃക സാംസ്കാരിക മന്ത്രാലയം പരിസരത്തുള്ള ക്ലിനിക്ക് വെള്ളിയാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 1  മണി വരെ പ്രവര്‍ത്തിക്കും.

കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഇവിടെയെത്തി പരിശോധനയും ആവശ്യമെങ്കില്‍ കോവിഡ് രോഗ നിര്‍ണയം നടത്തുകയും ചെയ്യാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മസ്കത്ത് ഗവര്‍ണറേറ്റിലെ അഞ്ചാമത്തെ പരിശോധനാ ക്ലിനിക്ക് ആണ് ഇത്.

ദാര്‍സൈത്തിലെയും സീബ് ഷറാദിയിലെയും റുസൈലിലെയും വിസ മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങള്‍ക്ക് പുറമെ ഗാലയിലെ ഹോളിഡേ ഇന്നിന് സമീപമുള്ള ഔട്ട് റീച്ച്‌ ക്ലിനിക്കിലും കോവിഡ് രോഗ നിര്‍ണയം സൗജന്യമായി നടത്തി വരുന്നുണ്ട്. രാവിലെ 9 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് ഈ ക്ലിനിക്കുകളും പ്രവർത്തിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News