Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതായി ഒമാന്‍

October 24, 2019

October 24, 2019

മസ്‌കത്ത്: അറബിക്കടലില്‍ ഉഷ്ണമേഖലാ ന്യൂനമര്‍ദം രൂപപ്പെടുന്നതായി ഒമാന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിന്റെ കിഴക്കന്‍ ഭാഗങ്ങളിലാണ് ന്യൂനമര്‍ദം രൂപപ്പെടുന്നത്. നാഷനല്‍ മള്‍ട്ടി ഹസാഡ് ഏളി വാണിങ് സെന്ററിന്റെ(എന്‍.എം.എച്ച്.ഇ.ഡബ്ല്യു.സി) വിലയിരുത്തലാണിതെന്ന് ഒമാന്‍ മെട്രോളജി വകുപ്പ്(എംഇടി) അറിയിച്ചു.

ഗുജറാത്തിലെ ഇന്ത്യന്‍ തീരത്തുനിന്ന് 200 കി.മീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം രൂപപ്പെടുന്നത്. ഒമാന്റെ ഏറ്റവും അടുത്ത തീരമായ റഅസ് മുദ്‌റകയില്‍നിന്ന് 1,400 കി.മീറ്റര്‍ അകലെയാണിത്. ന്യൂനമര്‍ദത്തോടൊപ്പം മേഖലയില്‍ മണിക്കൂറില്‍ 31 മുതല്‍ 50 കി.മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും എം.ഇ.ടി പറയുന്നു.

വടക്കുപടിഞ്ഞാറു ഭാഗത്തേക്കു മാറി ഇന്ത്യന്‍ തീരത്തേക്കാണ് നിലവില്‍ ഉഷ്ണമേഖലാ ന്യൂനമര്‍ദത്തിന്റെ ഗതിയെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത്. അടുത്ത 24 മണിക്കൂറിനിടയില്‍ ഇതു തീവ്രമായി ആഴത്തിലുള്ള ന്യൂനമര്‍ദത്തിനും സാധ്യത കാണുന്നുണ്ട്. പടിഞ്ഞാറു മാറി അറബിക്കടലിന്റെ മധ്യഭാഗത്തേക്ക് ഇതിന്റെ ഗതിമാറാനും സാധ്യതയുണ്ട്.

ന്യൂനമര്‍ദവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ  എന്‍.എം.എച്ച്.ഇ.ഡബ്ല്യു.സി നിരീക്ഷിച്ചുവരുന്നുണ്ടെന്നും പുതിയ കാലാവസ്ഥാ ബുള്ളറ്റിനുകളും റിപ്പോര്‍ട്ടുകളും പിന്തുടരണമെന്നും പബ്ലിക് അതോറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ പൊതുജനങ്ങളോട് നിർദേശിച്ചു.
 


Latest Related News