Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒമാനിൽ നിരോധിച്ചേക്കും 

December 18, 2019

December 18, 2019

മസ്കത്ത് : ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അടുത്ത വർഷം ആദ്യത്തോടെ നിരോധനം ഏർപെടുത്തിയേക്കും. പകരം,പരിസ്ഥിതി സൗഹൃദ ബാഗുകൾ നടപ്പിലാക്കാനാണ് നീക്കം. രാജ്യത്തിന്റെ പരിസ്ഥിതിക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വലിയ ദോഷം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഇത് നടപ്പിലാവണമെങ്കിൽ കമ്പനികൾ,ഫാക്ടറികൾ,കച്ചവട സ്ഥാപനങ്ങൾ,ഉപഭോക്താക്കൾ എന്നിവരുടെ സഹകരണം ആവശ്യമാണ്. ഇതിനായി പരിസ്ഥിതി സൗഹൃദ ബാഗുകൾ വിപണിയിൽ ലഭ്യമാക്കേണ്ടതുണ്ട്. പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയം മുന്നോട്ടു വെച്ച നിർദേശങ്ങൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് 2020 ആദ്യത്തിൽ തന്നെ നിയമം നടപ്പിലാകും.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ രാജ്യത്തു നിരോധിക്കുന്നത് സംബന്ധിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം ഉൾപെടെ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടി ലഭിച്ചാൽ നിയമം നടപ്പിലാക്കുമെന്ന് പരിസ്ഥികാര്യ വകുപ്പ് ജനറൽ ഡയറക്റ്റർ അഹമ്മദ് അൽ ഹിനായ് പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News