Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഒമാനിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനമെന്ന് ആരോഗ്യമന്ത്രാലയം 

July 21, 2020

July 21, 2020

മസ്കത്ത് : ഒമാനില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് ബാധ വര്‍ധിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനോടകം ആരോഗ്യ മേഖലയിലെ  600ല്‍ പരം ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗികളെ ശുശ്രൂഷിച്ചതിലൂടെയല്ല മറിച്ച്‌ സമൂഹ വ്യാപനത്തിലൂടെയാണ് വൈറസ് ബാധയേറ്റതെന്നും ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹുസ്‌നി  പ്രാദേശിക റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതിലെ അലംഭാവമാണ് സ്വദേശി കുടുംബങ്ങളില്‍ കോവിഡ് വ്യാപനം കുത്തനെ ഉയരുന്നതിനുള്ള പ്രധാന കാരണം. സമൂഹ വ്യാപനം കാരണമാണ് ഇത് സംഭവിക്കുന്നതെന്നും  മന്ത്രാലയം അണ്ടര്‍ സെക്രട്ടറി പറഞ്ഞു.

രാജ്യത്ത് 4000 മുതല്‍ 6000 വരെ കോവിഡ് പരിശോധനകളാണ് ഓരോ ദിവസവും നടക്കുന്നത്. ചെറിയ പെരുന്നാളിന് ശേഷമാണ് സ്വദേശികളില്‍ കൂടുതല്‍ കോവിഡ് ബാധ കണ്ടെത്തിയത്. പെരുന്നാള്‍ ദിനത്തിലെ വലിയ തോതില്‍ ഒത്തുചേരലുകള്‍ ഇതിന് കാരണമായെന്നും ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News