Breaking News
ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ |
ഒമാനിൽ ആശങ്കയൊഴിയുന്നില്ല,പന്ത്രണ്ടു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു

July 22, 2020

July 22, 2020

മസ്കത്ത് : ഒമാനിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 349 ആയി.1660 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  ഇതോടെ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപതിനായിരം കടന്നു. ഇന്ന് 1,660 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 71,547 ആയി.ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 1,364 പേർ സ്വദേശികളും 296 പേർ വിദേശികളുമാണ്.

24 മണിക്കൂറിനിടെ 1,314 പേർക്ക് കൂടി കോവിഡ് ഭേദമായതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 47,922 ആയി.ഗുരുതര രോഗലക്ഷണങ്ങളുള്ള  76 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിലവിൽ 577 പേരെയാണ് കോവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 165 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,798 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്.  ഇതുവരെ 2,84,244 പേർക്ക് കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്.രോഗവ്യാപനം കുറയാത്ത പശ്ചാത്തലത്തിൽ ഈ മാസം 25 മുതൽ ഓഗസ്റ്റ് എട്ട് വരെ രാജ്യത്ത് സമ്പൂർണ ലോക്‌ഡോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News