Breaking News
പ്രവാസികൾക്ക് ആശ്വാസ വാർത്ത; യു.എ.ഇയിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ’ ബുക്കിങ് ആരംഭിച്ചു | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു  | മറ്റൊരു ജൂതനുണ കൂടി പൊളിയുന്നു, ഫലസ്തീനിലെ യുഎൻ ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും  ഇസ്രായേൽ ഇതുവരെ നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം  | ഹമാസിന്റെ ആക്രമണം തടയാൻ കഴിഞ്ഞില്ല; ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ തലവൻ രാജിവെച്ചു | ഖത്തര്‍ കെഎംസിസി - ഇന്‍കാസ് വനിതാ വിങ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | പ്രവാസി വെൽഫെയർ ഖത്തർ തൃശൂർ ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു | ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പണം നഷ്ടപ്പെടും; തട്ടിപ്പ് വീരന്മാരായ ബാങ്കിങ്  ആപ്പുകളുടെ പട്ടിക കേന്ദ്രം പുറത്തുവിട്ടു  | മുസ്‍ലിം വിദ്വേഷം ആളിക്കത്തിക്കുന്ന മോദി പരാമർശത്തിനെതിരെ മിണ്ടാട്ടമില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ | ഹൃദയാഘാതത്തെ തുടർന്ന് ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഒമാനിൽ കോവിഡ് രോഗികൾ വീണ്ടും കുറഞ്ഞു,ഒൻപത് മരണം 

July 30, 2020

July 30, 2020

മസ്കത്ത് : സമ്പൂർണ ലോക്.ഡൗൺ പ്രഖ്യാപിച്ച് കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാനുള്ള ഒമാന്റെ നീക്കങ്ങൾ ഫലം കാണുന്നു.പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒമാനിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 590 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 665 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം പുതുതായി രോഗമുക്തി നേടിയർ 1181 ആണ്. ഇതോടെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79,159 ഉം സുഖം പ്രാപിച്ചവർ 61,421 ഉം ആയി.

ഇന്ന് ഒൻപത് പേരാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.ഇതോടെ മരണ സംഖ്യ 421ആയി.63 പേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.നിലവിൽ 511 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 187 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News