Breaking News
ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു  | മറ്റൊരു ജൂതനുണ കൂടി പൊളിയുന്നു, ഫലസ്തീനിലെ യുഎൻ ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും  ഇസ്രായേൽ ഇതുവരെ നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം  | ഹമാസിന്റെ ആക്രമണം തടയാൻ കഴിഞ്ഞില്ല; ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ തലവൻ രാജിവെച്ചു | ഖത്തര്‍ കെഎംസിസി - ഇന്‍കാസ് വനിതാ വിങ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | പ്രവാസി വെൽഫെയർ ഖത്തർ തൃശൂർ ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു | ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പണം നഷ്ടപ്പെടും; തട്ടിപ്പ് വീരന്മാരായ ബാങ്കിങ്  ആപ്പുകളുടെ പട്ടിക കേന്ദ്രം പുറത്തുവിട്ടു  | മുസ്‍ലിം വിദ്വേഷം ആളിക്കത്തിക്കുന്ന മോദി പരാമർശത്തിനെതിരെ മിണ്ടാട്ടമില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ | ഹൃദയാഘാതത്തെ തുടർന്ന് ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | ഷാര്‍ജയില്‍ കനത്തമഴയിലുണ്ടായ ട്രാഫിക് നിയമലംഘനങ്ങള്‍ റദ്ദാക്കും; നാശനഷ്ടം സംഭവിച്ചവര്‍ക്ക് സൗജന്യമായി സര്‍ട്ടിഫിക്കറ്റും അനുവദിക്കും |
ഒമാനിൽ നാലു പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു 

July 11, 2020

July 11, 2020

മസ്കത്ത് : ഒമാനിൽ ഇന്ന് 1,084 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 54,697 ആയി.ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 786 പേർ സ്വദേശികളും 297 പേർ വിദേശികളുമാണ്.വൈറസ് ബാധിതരായി 4 പേരാണ് ഇന്ന് മരണപ്പെട്ടത്. മരണസംഖ്യ 248 ആയിരിക്കുകയാണ്.  

24 മണിക്കൂറിനിടെ 1, 030 പേർക്ക് കൂടി കോവിഡ് ഭേദമായതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 35, 255 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 3, 833 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്.

പുതിയതായി 60 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 517 ആയി. ഇതിൽ 133 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News