Breaking News
ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് |
ഒമാനിൽ കോവിഡ് മരണ സംഖ്യ ഉയർന്നു,ഇന്ന് പതിനാറ് മരണം

August 17, 2020

August 17, 2020

മസ്കത്ത് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 140 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 83,226 ആയി.

അതേ സമയം, 132 പേർക്ക് കൂടി പുതിയതായി രോഗമുക്തി ലഭിച്ചു. നിലവിൽ 77,812 പേരാണ് ഒമാനിൽ വൈറസ് ബാധയെ അതിജീവിച്ചത്. രോഗമുക്തി നിരക്ക് 93.5 ശതമാനമാണ്.16 പേർ കൂടി മരണപ്പെട്ടതോടെ ആകെ കോവിഡ് മരണ സംഖ്യ 588 ആയി ഉയർന്നു.

പുതിയതായി 54 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലവിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുള്ള രോഗികളുടെ എണ്ണം 460 ആയി. ഇതിൽ 150 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News