Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഒമാനിൽ സ്വദേശികൾക്കിടയിലെ കോവിഡ് രോഗബാധ കൂടുന്നു,ഇന്ന് എട്ടു പേർ മരിച്ചു 

July 20, 2020

July 20, 2020

മസ്കത്ത് : ഒമാനിൽ പുതുതായി 1739 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 68,400 ആയി. ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 1514 പേർ സ്വദേശികളും 225 പേർ വിദേശികളുമാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എട്ടു പേർ കൂടി മരിച്ചതോടെ മരണസംഖ്യ 326 ആയി.

24 മണിക്കൂറിനിടെ 1, 146 പേർക്കാണ് രോഗം ഭേദമായത്.ഇതോടെ ഒമാനിൽ  കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 45,150 ആയി.

3, 957 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. രാജ്യത്ത് ഇതുവരെ   2,74,745 പേർക്ക്  കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്.

പുതിയതായി 75 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 574 ആയി.ഇവരിൽ 170 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News