July 14, 2020
July 14, 2020
ദോഹ : ഒമാനിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 59,568 ആയി. ഇന്ന് 1,389 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1,050 പേർ സ്വദേശികളാണ്. 339 പ്രവാസികൾക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 730 പേർക്ക് കൂടി കോവിഡ് ഭേദമായതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 37,987 ആയി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 14 പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 273 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 4,044പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഒമാനിൽ ഇതുവരെ 2, 44, 831 പേർക്ക് കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്.
പുതിയതായി 79 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 514 ആയി. ഇതിൽ 149 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക