Breaking News
'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു |
ഒമാനില്‍ ചൊവ്വാഴ്ച 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 

March 31, 2020

March 31, 2020

മസ്കത്ത് :  ഒമാനില്‍ ചൊവ്വാഴ്​ച 13 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചവരുടെ എണ്ണം 192 ആയി. ഇതില്‍ 34 പേര്‍ക്ക്​ രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മസ്​കത്തിലാണ് ഇതുവരെ ഏറ്റവും കൂടുതൽ പേരിൽ രോഗബാധ സ്ഥിരീകരിച്ചത്.​ ഇവിടെ 126 പേര്‍ക്ക്​ കോവിഡ്​ കണ്ടെത്തി. ദാഖിലിയയിലും വടക്കന്‍ ബാത്തിനയിലും 17 പേര്‍ വീതവും തെക്കന്‍ ബാത്തിനയില്‍ എട്ടുപേരും ദോഫാറില്‍ ഏഴുപേരും വൈറസ്​ ബാധിതരായി. ദാഹിറയില്‍ രണ്ട്​ പേര്‍ക്കും തെക്കന്‍ ശര്‍ഖിയയിലും ബുറൈമിയിലും ഒാരോരുത്തര്‍ക്കും വൈറസ്​ ബാധ കണ്ടെത്തി.അതേസമയം,മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഒമാനിൽ മലയാളികൾക്കിടയിൽ വലിയ തോതിലുള്ള രോഗബാധ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.        


Latest Related News