Breaking News
37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ-യുക്രൈനിയൻ കുടുംബങ്ങൾ ഖത്തറിലെത്തി  | യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  |
ഒമാനിലും ബലിപെരുന്നാൾ 31 ന് വെള്ളിയാഴ്ച

July 22, 2020

July 22, 2020

മസ്കത്ത് : ഒമാനില്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു.ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ച ആയിരിക്കും.ഇതോടെ ഗൾഫ് എല്ലാ രാജ്യങ്ങളിലും കേരളത്തിലും ഒരേ ദിവസം തന്നെ ബലി പെരുന്നാൾ ആഘോഷിക്കാൻ കഴിയും.അതേസമയം ഒമാനിൽ ഈ മാസം 25 മുതൽ ഓഗസ്റ്റ് എട്ടുവരെ സമ്പൂർണ ലോക്‌ഡോൺ പ്രഖ്യാപിച്ചതിനാൽ കടുത്ത നിയന്ത്രണങ്ങൾക്കിടെയായിരിക്കും ബലി പെരുന്നാൾ ആഘോഷിക്കുക. എല്ലാതരം കൂടിച്ചേരലുകൾക്കും രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്.മറ്റു ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും പെരുന്നാൾ നമസ്കാരം ഉൾപ്പെടെയുള്ളവക്ക് നിയന്ത്രണങ്ങൾ ഉണ്ടാകും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക
 


Latest Related News