Breaking News
നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി |
മസ്കത്തിലെ സുഹാറിൽ പാർപ്പിട മേഖലകളിലെ ബാച്‌ലർ താമസത്തിന് നിയന്ത്രണം,വാടകക്കരാർ കുടുംബങ്ങൾക്ക് മാത്രം

June 16, 2020

June 16, 2020

മസ്കത്ത് : സുഹാറിലെ ജനവാസമേഖലകളിലെ വീടുകളുടെയും വില്ലകളുടെയും വാടക കരാര്‍ കുടുംബമായി താമസിക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന്  സുഹാര്‍ നഗരസഭ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ഉത്തരവിട്ടു.ഇതിന്റെ ഭാഗമായി  വിദേശ തൊഴിലാളികള്‍ക്കും ഒറ്റക്ക് താമസിക്കുന്ന ജീവനക്കാര്‍ക്കുമായി വീടുകളുടെയും വില്ലകളുടെയും വാടക കരാര്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുന്നത് നിരോധിച്ചു.താമസ-വാണിജ്യ ഉപയോഗത്തിനായുള്ള കെട്ടിടത്തിൽ അവിദഗ്ധ-പൂർണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾ ക്ക് വാടകകരാർ രജിസ്റ്റർ ചെയ്ത് നൽകുന്നതിനും വിലക്കുണ്ട്.
 

മറ്റു നിബന്ധനകൾ :

  • റൂഫ് ഫ്ലോർ ഇല്ലാത്ത രണ്ടിലധികം നിലകളുള്ള റെസിഡൻഷ്യൽ/ വാണിജ്യ ഉപയോഗത്തിനായുള്ള കെട്ടിടങ്ങളിലെ അപ്പാർട്ട്മെന്റുകൾ ഉയർന്ന തസ്തികകളിലുള്ള ബാച്ച്ലർ താമസക്കാർക്ക് വാടകക്ക് നൽകാം.

 

  • മാനേജർ, ഡോക്ടർ, എഞ്ചിനീയർ തുടങ്ങിയ സമാന നിലവാരത്തിലുള്ള ജോലികൾ ഉള്ളവർ ഒരു മുറിയിൽ ഒരാൾ മാത്രമെ  താമസിക്കാൻ പാടുള്ളൂ.

 

  • വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റർമാർ, ടെക്നീഷ്യൻമാർ,പ്രൊഫഷനലുകൾ തുടങ്ങിയ  വിഭാഗങ്ങളിലുള്ളവരാണെങ്കിൽ ഒരു മുറിയിൽ രണ്ട് പേർക്ക് താമസിക്കാം.

 

  • തൊഴിലാളി ജോലി ചെയ്യുന്ന കമ്പനിയുടെ പേരിലായിരിക്കണം വാടകരാർ. ഈ  അപ്പാർട്ട്മെൻറുകളിൽ സമീപത്തെ വീടുകളുടെയും വില്ലകളുടെയും ഭാഗത്തേ ക്ക് തുറക്കുന്ന ജനാലകൾ ഉണ്ടെങ്കിൽ കെട്ടിടയുടമ അത് സ്ക്രീൻ ഉപയോഗിച്ച് മറച്ച ശേഷമാകണം താമസാനുമതി നൽകേണ്ടത്.

 

  • ജീവനക്കാർ മാന്യമല്ലാത്ത വസ്ത്രങ്ങൾ ധരിച്ച് താമസ സ്ഥലത്തിന് പുറത്തിറങ്ങരുത്.

 

  • ജീവനക്കാരെ കൊണ്ടുപോകുന്നതിനുള്ള ബസുകൾ ഈ വാടക കെട്ടിടത്തിന് മുന്നിൽ കൊണ്ടുവന്ന്  നിർത്താതിരിക്കാൻ കമ്പനികൾ ശ്രദ്ധിക്കണം.

 

  • കെട്ടിടത്തിൻറെ  പരിപാലനത്തിനും താമസക്കാരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുമായി സ്ഥിരം ജീവനക്കാരനെ നിയമിക്കണം.
  •  റെസിഡന്‍ഷ്യല്‍ വില്ല/ അപ്പാർട്മെന്റിൽ താമസവും വാണിജ്യ ഇടപാടുകളും ഒരുമിച്ച്‌ നടത്താന്‍  പാടില്ല.
  • നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും ഉത്തരവിൽ പറയുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      

 


Latest Related News