Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഒമാനിൽ വാദിയിൽ ഒഴുകിപ്പോയ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

October 02, 2019

October 02, 2019

മസ്‌കത്ത് : ചൊവ്വാഴ്ച രാത്രി വാദിയില്‍ കുടുങ്ങിയ സംഘത്തിലെ കാണാതായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.വിലായത്ത് ഇസ്‌കിയിലെ വാദിയിലാണു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്.

റോയല്‍ ഒമാന്‍ പൊലീസാണു മരണം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് അൽ ദഖിലിയ ഗവർണറേറ്റിലെ വാദി ശാബിക്കില്‍ മൂന്ന് യാത്രക്കാർ സഞ്ചരിച്ചിരുന്ന വാഹനം വാദിയിലേക്ക് മറിഞ്ഞത്. പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിന് ഒടുവിൽ ഇവരിൽ രണ്ടു പേരെ പിന്നീട് രക്ഷപ്പെടുത്തിയിരുന്നു.കാണാതായ സ്ത്രീയെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സിന്റെ ജലരക്ഷാ സംഘം ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ത്രീയുടെ മൃതദേഹം നിസ്‌വ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഒമാൻ റോയൽ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.


Latest Related News