Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഒമാനിൽ സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം,രാജ്യത്തിന്റെ പ്രവേശന മാർഗങ്ങളിൽ പരിശോധന ശക്തമാക്കും 

March 31, 2020

March 31, 2020

മസ്കത്ത് : കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഒമാൻ സുപ്രീം കമ്മിറ്റി സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം ഏർപെടുത്തി.  അത്യാവശ്യ ജോലികൾ ചെയ്യാൻ നിർബന്ധമായും ഹാജരായിരിക്കേണ്ട തൊഴിലാളികൾ ഒഴികെ മറ്റുള്ളവർ വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നാണ് നിർദേശം. അതേ സമയം,അത്യാവശ്യ സന്ദർഭങ്ങളിൽ പൊതുതാൽപര്യം കണക്കിലെടുത്ത്  ഏത് ജോലിയും ചെയ്യാൻ ഏത് ജീവനക്കാരനെയും വിളക്കാമെന്നും ഉത്തരവിൽ പറയുന്നു. പുതിയ നിർദേശങ്ങൾ ഏപ്രിൽ 1 (നാളെ) മുതൽ പ്രാബല്യത്തിൽ വരും.

ജീവനക്കാരുടെ എണ്ണം കുറക്കുന്നത് ഇടപാടുകളെ ബാധിക്കുന്നില്ലെന്ന് വിവിധ മന്ത്രാലയങ്ങൾ ഉറപ്പാക്കണം. രോഗം പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകളും പ്രതിരോധ നടപടികളും അവർ സ്വീകരിക്കണം.

ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളും  സ്ഥാപനങ്ങൾ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും നിർദേശമുണ്ട്..

രോഗം പടരുന്നത് കുറക്കാൻ പൗരന്മാരുടെയും താമസക്കാരുടെയും യാത്ര പരിമിതപ്പെടുത്തുന്നതിന്  സൈനിക, സുരക്ഷാ ഏജൻസികൾ ആവശ്യമായ നടപടികൾ സ്വീകരിക്കും. വിവിധ ചെക് പോയിന്റുകളിൽ സായുധ സേനയും പോലീസും പരിശോധനകൾ ശക്തമാക്കും.  മറ്റു ഗവർണറേറ്റുകളിലേക്കുള്ള പോക്കുവരവുകൾ നിയന്ത്രിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം.

പുതിയ നിയന്ത്രണങ്ങളുമായി സഹകരിക്കാൻ  സുപ്രീം കമ്മറ്റി രാജ്യത്തെ ജനങ്ങളോട്  അഭ്യർത്ഥിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.        


Latest Related News