Breaking News
യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ |
ഒമാനിൽ ദേശീയ കോവിഡ് സർവേക്ക് തുടക്കമായി,ഇരുപതിനായിരം സാമ്പിളുകൾ ശേഖരിക്കും 

July 12, 2020

July 12, 2020

മസ്കത്ത് : ഒമാനിൽ വിവിധ ഗവര്‍ണറേറ്റുകളിലെ കോവിഡ് രോഗവ്യാപനം കണ്ടെത്തുന്നതിനായുള്ള ദേശീയതല സര്‍വേ ആരംഭിച്ചു. രക്ത സാമ്പിളുകൾ  ശേഖരിച്ചുള്ള സെറോളജിക്കല്‍ സര്‍വേയാണ് നടത്തുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നാലുഘട്ടങ്ങളിലായാണ് സര്‍വേ നടക്കുക. ഓരോ ഘട്ടവും അഞ്ച് ദിവസങ്ങള്‍ കൊണ്ടായിരിക്കും പൂര്‍ത്തീകരിക്കുക. ഓരോ ഘട്ടങ്ങള്‍ക്കുമിടയില്‍ ഒന്നുമുതല്‍ രണ്ടാഴ്ച വരെ ഇടവേള ഉണ്ടായിരിക്കും.

ഒരു ഗവര്‍ണറേറ്റില്‍ നിന്ന് 380 മുതല്‍ 400 വരെ സാമ്പിളുകൾ എന്ന തോതിൽ ശരാശരി അയ്യായിരം രക്ത സാമ്പിളുകൾ ആയിരിക്കും ഒരു ഘട്ടത്തിൽ ശേഖരിക്കുക. ഒമാന്റെ എല്ലാ ഭാഗങ്ങളിലുമുള്ള സ്വദേശികൾ, വിദേശികൾ എന്നിവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെയായിരിക്കും സർവേയിൽ ഉൾപ്പെടുത്തുക. പത്താഴ്ച കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന സർവേയിൽ മൊത്തം 20000 സാമ്പിളുകൾ ശേഖരിക്കും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എല്ലാ പ്രായപരിധിയിലുമുള്ളവരുടെ പ്രതിനിധികളെ സർവേയിൽ ഉൾപ്പെടുത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    

 


Latest Related News