Breaking News
ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി |
മുൻ പ്രവാസിയാണോ,സംരംഭം തുടങ്ങാനും ബാങ്ക് വായ്പക്കും നോർക്കാ റൂട്സ് പരിശീലനം നൽകും 

October 06, 2019

October 06, 2019

തിരുവനന്തപുരം : പ്രവാസി പുനരധിവാസ പദ്ധതിക്ക് കീഴിൽ നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ വായ്പാ യോഗ്യതാ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ,നാട്ടിൽ തിരിച്ചെത്തിയ പ്രാവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിന് സബ്‌സിഡിയോടെ വായ്പകളും മറ്റ് പരിശീലനവും നൽകാൻ ഉദ്ദേശിച്ചാണ് പരിപാടി നടത്തുന്നത്. ഒക്ടോബർ 15 ന് രാവിലെ 10 മണിക്ക് കല്ലായി റോഡിലെ സ്നേഹാഞ്ജലി ആഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.

പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് തുടങ്ങാവുന്ന വിവിധ പദ്ധതികൾ പരിപാടിയിൽ പരിചയപ്പെടുത്തും.വിവിധ സംരംഭങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം യോഗ്യരായ അപേക്ഷകർക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് നോർക്കാ റൂട്സ് വാർത്താ കുറിപ്പിൽ അറിയിച്ചു.

കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പുതുതായി തുടങ്ങിയ പ്രവാസിമിത്രാ വായ്പാ പദ്ധതി പ്രകാരമുള്ള വായ്പകൾ നോർക്കയുടെ ശുപാർശ പ്രകാരം അർഹരായവർക്ക് ലഭിക്കും.തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭത്തിന്റെ സാധ്യതകൾ പരിശോധിച്ചു ബാങ്ക് നിബന്ധനകൾക്ക് വിധേയമായാണ് വായ്പ അനുവദിക്കുക.

സംരംഭകർക്ക് മൂലധന,പലിശ സബ്‌സിഡികൾ ലഭ്യമാക്കുന്ന പദ്ധതിക്ക് കീഴിൽ സംരംഭരാകാൻ താൽപര്യമുള്ളവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപെടെയുള്ള ലഘു വിവരണവും കുറഞ്ഞത് രണ്ടു വർഷത്തെ വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ടിന്റെ പകർപ്പും മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതമാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തേണ്ടത്.താല്പര്യമുള്ളവർ നോർക്കാ റൂട്സിന്റെ വെബ്‌സൈറ്റായ www.norkaroots.org വഴി പേർ രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി സഹായ കേന്ദ്രം 0471 2329738,നോർക്ക റൂട്സ് 1800 425 3939 (ഇന്ത്യയിൽ നിന്നും) 0091 88020 12345 (വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം) 0495 2304 885,2304 882 (ടോൾ ഫ്രീ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാനാവും.


Latest Related News