Breaking News
സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  |
പ്രവാസി മലയാളികളുടെ മക്കൾക്ക് നോർക റൂട്സ് ഡയറക്റ്റേഴ്സ് സ്‌കോളർഷിപ്പ് 

February 20, 2021

February 20, 2021

തിരുവനന്തപുരം: സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്‍ത് തിരികെയെത്തിയവര്‍ക്കും ഇപ്പോള്‍ വിദേശത്തുള്ളവര്‍ക്കും ഇതിനായി അപേക്ഷിക്കാവുന്നതാണ്.

ഇ.സി.ആര്‍ വിഭാഗത്തില്‍പ്പെട്ട അവിദഗ്ദ്ധ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവരുടെ മക്കള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. തിരികെ നാട്ടിലെത്തിയവരുടെ വാര്‍ഷിക വരുമാനം ഒന്നര ലക്ഷത്തിലധികരിക്കാന്‍ പാടില്ല. വിദേശത്തുള്ള പ്രവാസികള്‍ക്ക് നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടതാണ്.

ബിരുദാനന്തര   ബിരുദ കോഴ്സുകൾ (എം .എ ,എം. എസ്സി  , എം കോം), പ്രൊഫഷണൽ കോഴ്സുകളായ എം.ബി.ബി.എസ്സ് / ബി.ഡി.എസ്സ് / ബി. എച്ച്. എം .എസ്സ് / ബി.എ.എം.എസ്സ് / ബി. ഫാം / ബി.എസ്സി .നഴ്സിംഗ്/ ബി.എസ് .സി .എം .എൽ .റ്റി / എ.ബി.എ , എം സി എ /എഞ്ചിനീയറിംഗ്/ അഗ്രികൾച്ചർ / വെറ്ററിനറി/ എ  കോഴ്സുകൾ 2020-21 അധ്യായന വർഷം ചേർന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.
പഠിക്കുന്ന കോഴ്സുകൾക്കുവേണ്ട യോഗ്യതാ പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യം നല്കുക. ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നവരിൽ ബിരുദത്തിന് സയൻസ് വിഷയങ്ങൾക്ക് 75 ശതമാനത്തിന്  മുകളിലും, ആർട്ട്സ് വിഷയങ്ങൾക്ക്‌ 60  ശതമാനത്തിന്  മുകളിലും മാർക്ക് കരസ്‌ഥമാക്കിയവർക്കായിരിക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അർഹത. പ്രൊഫഷണൽ  ബിരുദ കോഴ്സിന് പഠിക്കുന്നവർ പ്ലസ്‌ടുവിനു 75 ശതമാനം മാർക്കിന് മുകളിൽ നേടിയിരിക്കണം. റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് മാത്രമേ സ്കോളർഷിപ്പിന് അർഹതയുള്ളൂ. കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പിന് അർഹത .

അപേക്ഷ ഫാറം നോർക്ക റൂട്ട്സിന്റെ  വെബ് സൈറ്റായ www.norkaroots.org ൽ ലഭിക്കും.  അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ് , മൂന്നാം നില, നോർക്ക സെന്റർ , തൈക്കാട്ട്, തിരുവനന്തപുരം -695014  വിലാസത്തിൽ 2021 മാർച്ച് ആറിനകം  ലഭിക്കണം. വിശദവിവരങ്ങൾ നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 18004253939  (ഇന്ത്യയിൽ നിന്നും) 00918802012345  (വിദേശത്തു നിന്നും മിസ്ഡ്കോൾ സേവനം) ലഭിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.
NewsRoom Connect
Download From Playstore Now:

വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167


Latest Related News