Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം; ആദ്യഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ ഇല്ല

December 15, 2020

December 15, 2020

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ഗള്‍ഫുകാര്‍ അല്ലാത്ത പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

അമേരിക്ക, കാനഡ, ന്യൂസിലാന്റ്, ജപ്പാന്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കാണ് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ ആദ്യഘട്ടത്തില്‍ അവസരമുണ്ടാവുക എന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

തെരഞ്ഞെടുപ്പ് കമ്മീഷനും വിദേശകാര്യ മന്ത്രാലയവും കഴിഞ്ഞയാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഈ തീരുമാനത്തിന് അംഗീകാരം നല്‍കി. ഇതിന്റെ നടത്തിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റെടുക്കണം എന്ന നിബന്ധനയോടെയാണ് ഗള്‍ഫ് ഇതര പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചത്. 


Also Read: ജോ ബെയ്ഡന്റെയും കമല ഹാരിസിന്റെയും വിജയം ഇലക്ടറല്‍ കോളേജ് ഔദ്യോഗികമായി സ്ഥിരീകരിച്ചു


പരീക്ഷണം എന്ന നിലയില്‍ ആദ്യഘട്ടത്തില്‍ ഗള്‍ഫ് ഇതര രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കാമെന്ന നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷനാണ് മുന്നോട്ട് വച്ചത്. ഇന്ത്യന്‍ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ ജനാധിപത്യ വ്യവസ്ഥ ഇല്ലാത്ത രാജ്യങ്ങളില്‍ അനുവാദം ലഭിക്കുമോ എന്ന സംശയം വിദേശകാര്യ മന്ത്രാലയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ആദ്യഘട്ടത്തില്‍ ഗള്‍ഫ് ഇതര രാജ്യങ്ങളെ കമ്മീഷന്‍ തെരഞ്ഞെടുത്തത്. 

വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ ദൗത്യസംഘമാണ് പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കുക. പ്രത്യേകം നിയോഗിക്കപ്പെട്ട ഓഫീസര്‍ ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രവാസി വോട്ടര്‍മാര്‍ക്ക് നല്‍കും. ഈ ബാലറ്റ് പേപ്പറില്‍ ഇഷ്ട സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷം ഉദ്യോഗസ്ഥര്‍ അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലത്തിനൊപ്പം മുദ്ര വച്ച കവറില്‍ തിരികെ നല്‍കുകയാണ് വേണ്ടത്. ഇവ ഇന്ത്യയിലെ അതാത് തെരഞ്ഞെടുപ്പ് ഓഫീസര്‍മാരിലേക്ക് അയക്കും. 


Also Read: ഖത്തറിലെ തടവുകാര്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനില്‍ വാങ്ങാം


കേരളം, ആസാം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) എന്ന ഈ സംവിധാനം അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നടപ്പാക്കാന്‍ സാങ്കേതികമായും ഭരണപരമായും തങ്ങള്‍ സജ്ജരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു. 

ഇ.ടി.പി.ബി.എസ് സംവിധാനത്തില്‍ ബാലറ്റ് പേപ്പര്‍ വോട്ടര്‍മാര്‍ക്ക് അയക്കുന്നത് ഇലക്ട്രോണിക് രൂപത്തിലും വോട്ട് ചെയ്ത ശേഷം വോട്ടര്‍മാര്‍ ബാലറ്റ് പേപ്പര്‍ തിരികെ അയക്കുന്നത് സാധാരണ പോസ്റ്റല്‍ രീതിയിലുമാകും. ഇ.ടി.പി.ബി.എസ് നടപ്പിലാക്കാനായി 1961 ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News