Breaking News
അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  | രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍ | കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട്  | സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു | ഖത്തറിൽ ഇ-പേയ്‌മെന്റിന് സൗകര്യമൊരുക്കാത്ത വാണിജ്യ സ്ഥാപനങ്ങൾ താൽകാലികമായി അടച്ചുപൂട്ടും | കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു |
കൊറോണ വൈറസ് ബാധിച്ചവരാണെങ്കില്‍ പോലും കൊവിഡ് വാക്‌സിന്‍ എടുക്കുന്നതില്‍ അപകടമില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (വീഡിയോ)

March 01, 2021

March 01, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: കൊറോണ വൈറസ് ബാധിച്ചവരാണെങ്കില്‍ പോലും കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ അപകടമില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ (എച്ച്.എം.സി) കമ്യൂണിക്കബ്ള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്‌ലമണി. വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞ ശേഷവും കൊവിഡ്-19 പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും എച്ച്.എം.സി പുറത്തിറക്കിയ വീഡിയോയില്‍ ഡോ. മുന വിശദീകരിച്ചു. 

'വാക്‌സിന്‍ സ്വീകരിച്ച ശേഷം-പ്രത്യേകിച്ച് ആദ്യ ഡോസ് സ്വീകരിച്ച ശേഷം നിങ്ങള്‍ക്ക് കൊവിഡ്-19 രോഗം പിടിപെടാം. കാരണം വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് ശരീരത്തില്‍ ആവശ്യമായ അളവില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയുള്ളൂ.' -ഡോ. മുന പറഞ്ഞു. 

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ 50 ശതമാനം സുരക്ഷയും രണ്ടാമത്തെ ഡോസ് കൂടെ സ്വീകരിച്ച് കഴിഞ്ഞാല്‍ 95 ശതമാനം സുരക്ഷയുമാണ് വാക്‌സിന്‍ ഉറപ്പുവരുത്തുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വാക്‌സിനുകള്‍ രോഗത്തില്‍ നിന്നാണ് സംരക്ഷിക്കുന്നത്. വൈറസ് ബാധയില്‍ നിന്നല്ല. അതായത് വാക്‌സിനേഷന്‍ വൈറസ് ബാധയെ തടയില്ല. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ച രോഗിക്ക് വാക്‌സിന്‍ സ്വീകരിക്കാത്ത രോഗിയെക്കാള്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്നും അവര്‍ പറഞ്ഞു. 

'വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കാന്‍ വാക്‌സിനേഷന്‍ സഹായിക്കുന്നുണ്ട്. വാക്‌സിനുകളുടെ ഫലപ്രാപ്തി 100 ശതമാനം അല്ലെന്ന കാര്യം മറക്കരുത്. എല്ലാവരരും ആവശ്യമായ പ്രതിരോധ മുന്‍കരുതലുകളെടുക്കുന്നത് തുടരണം.' -ഡോ. മുന ഓര്‍മ്മിപ്പിച്ചു. 

വീഡിയോ കാണാം:

 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News