Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തറിലെ സ്‌കൂളുകളിൽ ഫീസ് കുറയ്ക്കണമെന്ന ആവശ്യത്തിൽ കഴമ്പില്ലെന്ന് ഖത്തർ ചേംബർ വിദ്യാഭ്യാസ സമിതി 

April 08, 2020

April 08, 2020

ദോഹ : കോവിഡ് പശ്ചാത്തലത്തിൽ വിദൂര വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുന്നതിനാൽ സ്വകാര്യ സ്കൂളുകളിൽ ഫീസ് കുറയ്ക്കണമെന്ന ആവശ്യത്തിൽ കഴമ്പില്ലെന്ന് ഖത്തർ ചേംബറിന്റെ വിദ്യാഭ്യാസ സമിതി വ്യക്തമാക്കി.. ശമ്പളം, കെട്ടിടങ്ങളുടെ വാടക തുടങ്ങിയ ചെലവുകളാണ് ഫീസിലൂടെ കൈകാര്യം ചെയ്യുന്നതെന്നും ഫീസ് കുറച്ചാൽ അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾക്കും ശമ്പളവും കുടിശ്ശികയും നൽകാൻ സ്‌കൂളുകൾക്ക് സാധിക്കില്ലെന്നും സമിതി വ്യക്തമാക്കി.. ഓൺലൈൻ പഠന സംവിധാനം ഏർപ്പെടുത്താൻ  പല സ്‌കൂളുകൾക്കും അധിക നിക്ഷേപം വേണ്ടിവന്നതായും സമിതി ചൂണ്ടിക്കാട്ടി. ഖത്തർ ചേംബറിലെ വിദ്യാഭ്യാസ സമിതി പ്രതിനിധി ഷെയ്ഖ് മൻസൂർ ബിൻ ജാസിം അൽ താനിയെ ഉദ്ധരിച്ച് ഖത്തർ ട്രിബ്യുണ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിദൂര വിദ്യാഭ്യാസ സമ്പ്രദായം അധ്യാപകരുടെ ഭാരം വർദ്ധിപ്പിച്ചിട്ടുണ്ട്. അധ്യാപകർ ഇപ്പോൾ ആറ് മുതൽ ഏഴ് മണിക്കൂർ വരെ പഠന പ്രക്രിയയിൽ ചെലവഴിക്കുന്നു. മാതാപിതാക്കളുമായി ആശയവിനിമയം നടത്തുകയെന്ന അധിക ജോലിയും  ഡ്യൂട്ടി സമയത്തിന് പുറമെ അധ്യാപകർ ചെയ്യേണ്ടിവരുന്നുണ്ട്.. സ്വകാര്യ സ്കൂളുകളിലെ മുഴുവൻ അദ്ധ്യാപക ജീവനക്കാരും മുമ്പത്തെപ്പോലെ തന്നെ പ്രവർത്തിക്കുന്നുണ്ട്. വീഡിയോകൾ നിർമ്മിക്കുന്നതിനും അവ ഓൺലൈനിൽ പോസ്റ്റുചെയ്യാനും ധാരാളം സമയവും പരിശ്രമവും വേണം - അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഉപജീവനമാർഗം നഷ്ടപ്പെട്ട മാതാപിതാക്കളെ സഹായിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നടപടിയെടുക്കും. ഗതാഗത ഫീസ് പോലുള്ള അധിക ഫീസുകൾ റദ്ദാക്കുന്നത് സ്‌കൂളുകളുടെ പരിഗണയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ഗൾഫിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഫീസ് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്ക് നോർക്ക കഴിഞ്ഞ ദിവസം സന്ദേശമയച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News