Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ബുധനാഴ്ച മുതല്‍ എച്ച്.എം.സി ആശുപത്രികളില്‍ ഒ.പി സേവനം ഇല്ല; പരിശോധനകൾ ഫോണിലൂടെ

February 09, 2021

February 09, 2021

ദോഹ: ഖത്തറില്‍ അടുത്തിടെയായി കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്ത് ഫെബ്രുവരി 10 ബുധനാഴ്ച മുതല്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്.എം.സി) എല്ലാ ആശുപത്രികളിലും ഒ.പി സേവനം നിര്‍ത്തി വയ്ക്കും. ഇതിന് പകരമായി എച്ച്.എം.സിയിലെ ഡോക്ടര്‍മാരെ രോഗികള്‍ക്ക് ടെലഫോണിലൂടെ കണ്‍സല്‍റ്റ് ചെയ്യാം. 

'അപ്പോയിന്റ്‌മെന്റുകള്‍ക്കായി രോഗികള്‍ ഒരു കാരണവശാലും ആശുപത്രികളിലേക്ക് വരാന്‍ പാടില്ല. അപ്പോയിന്റ്‌മെന്റിന്റെ ദിവസം ഡോക്ടര്‍ രോഗിയെ ഫോണ്‍ വിളിക്കും.' -എച്ച്.എം.സി പ്രസ്താവനയില്‍ പറഞ്ഞു. 

രോഗിയെ നേരിട്ട് കണ്ട് പരിശോധിക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ ഇതിനുള്ള ക്രമീകരണം ഡോക്ടര്‍ ഒരുക്കും. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്ലിനിക്ക് രോഗിയെ അറിയിക്കും. 

രോഗികളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ഈ നടപടിയെന്നും എച്ച്.എം.സി പ്രസ്താവനയില്‍ പറഞ്ഞു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News