Breaking News
ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം |
വിമാനമില്ല,നാട്ടിൽ പോകാൻ കഴിയാതെ പ്രവാസികൾ

March 22, 2020

March 22, 2020

ദോഹ :  ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉൾപെടെ ഇന്ത്യയിലേക്കുള്ള എല്ലാ  രാജ്യാന്തര വിമാനസർവീസുകളും നിർത്തലാക്കി.. ഇന്നലെ വൈകീട്ട് 7.30 നുള്ള ഖത്തർ എയർവേയ്‌സ് വിമാനത്തിൽ പരമാവധി യാത്രക്കാർ ഖത്തറിൽ നിന്നും  ഇന്ത്യയിലേക്ക് തിരിച്ചു. മസ്കത്ത് വഴിയുള്ള ഒമാൻ എയർ വിമാനത്തിലും ഖത്തറിൽ നിന്നുള്ള നിരവധി മലയാളികൾ നാട്ടിലേക്ക് മടങ്ങി.

നിലവിൽ ഇന്ത്യയിൽ നിന്ന് ഖത്തർ ഉൾപ്പെടെയുള്ള മിക്ക ഗൾഫ് രാജ്യങ്ങളിലേക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ സർവീസുകൾ പരിമിതമാണെങ്കിലും നാട്ടിലെത്താൻ സൗകര്യമുണ്ടയിരുന്നു.ഇതാണ് ഇന്നലെ അർദ്ധ രാത്രിയോടെ അവസാനിച്ചത്. നിലവിൽ ഒരാഴ്ചത്തേക്കാണ്  ഇന്ത്യയിൽ രാജ്യാന്തര സർവീസുകൾക്ക്  വിലക്കുള്ളതെങ്കിലും  കോവിഡ് വ്യാപനം ഇനിയും രൂക്ഷമാവുകയാണെങ്കിൽ നാട്ടിലേക്കുള്ള യാത്ര വൈകുമെന്ന ആശങ്കയിലാണ് പ്രവാസികൾ.

നിലവിൽ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്തവർ തുക തിരികെ കിട്ടാനുള്ള നെട്ടോട്ടത്തിലാണ്.കോവിഡ് വ്യാപവുമുണ്ടാക്കിയ ഭീതി എത്രകാലം നിലനിൽക്കുമെന്ന് അറിയാത്തതിനാൽ എപ്പോൾ നാട്ടിലേക്ക് പോകാൻ കഴിയുമെന്ന് ആർക്കും ഉറപ്പില്ല. ഇതിനിടെ,യാത്രാ വിലക്ക് നീങ്ങിയാലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് വീണ്ടും അവധി അനുവദിച്ചു കിട്ടുമോ എന്ന കാര്യത്തിലും പലർക്കും ആശങ്കയുണ്ട്.അതേസമയം,നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും അസുഖങ്ങൾ ഉണ്ടാവുകയോ മരണപ്പെടുകയോ ചെയ്‌താൽ എങ്ങനെ നാട്ടിലെത്തുമെന്ന വേവലാതിയും ചിലർ പങ്കുവെക്കുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.
 


Latest Related News