Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ഒപ്പം,ഖത്തറിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന മലയാളികൾക്കായി ന്യൂസ്‌റൂമും മൈക്രൊഹെൽത്ത്‌ലാബും കൈകോർക്കുന്നു 

April 11, 2021

April 11, 2021

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രവാസി മലയാളികളിൽ ആശങ്ക പടരുന്നു.ഒന്നാം ഘട്ടത്തിൽ മാസങ്ങളോളം നേരിടേണ്ടി വന്ന തൊഴിലില്ലായ്മയും ദുരിതങ്ങളും ഘട്ടം ഘട്ടമായി വീണ്ടും തിരിച്ചുവന്നേക്കുമെന്ന വേവലാതിയാണ് പലരെയും അലട്ടുന്നത്.രോഗം പിടിപെടുമോ എന്ന ആശങ്കക്ക് പുറമെ കോവിഡ് മോചിതരായ ചിലരിലെങ്കിലും പോസ്റ്റ് കോവിഡ് ലക്ഷണങ്ങൾ പ്രകടമാകുന്നതും പലരിലും കടുത്ത മാനസിക സമ്മർദങ്ങൾക്ക് കാരണമാകുന്നുണ്ട്.

ഇതിനു പുറമെ,വ്യക്തമായ രോഗലക്ഷണങ്ങളുണ്ടായിട്ടും ആരെയും വിവരം അറിയിക്കാതെ മുറികളിൽ തന്നെ ഒതുങ്ങികൂട്ടുന്നവരും കുറവല്ല.ഖത്തറിൽ കുടുംബമായി താമസിക്കുന്നവരാണ് പലപ്പോഴും ഇത്തരത്തിൽ മുറികളിൽ തന്നെ കഴിയുന്നത്.എന്നാൽ രണ്ടാം വ്യാപനത്തിൽ പ്രകടമായ ദക്ഷിണാഫ്രിക്കൻ-യു.കെ വകഭേദം കുറേകൂടി തീവ്രമായതിനാൽ വൈദ്യസഹായം തേടാതെ വീടുകളിൽ തന്നെ കഴിയുന്നത് സ്ഥിതി ഗുരുതരമാക്കും.ആശുപത്രിയിൽ ദീർഘകാലം കഴിയേണ്ട സ്ഥിതിയുണ്ടയായാൽ ഖത്തറിൽ ഒപ്പം കഴിയുന്ന കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ ആലോചിച്ചാണ് വീട്ടിൽ തന്നെ സ്വയം ചികിത്സ നടത്തി കഴിഞ്ഞുകൂടാൻ പലരെയും പ്രേരിപ്പിക്കുന്നത്. കടുത്ത രോഗലക്ഷണങ്ങളോടെ ദിവസങ്ങളോളം വീട്ടിൽ തന്നെ കഴിഞ്ഞ മലയാളി കുടുംബത്തിലെ ഗൃഹനാഥൻ ഇപ്പോൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.ശാരീരിക പരിമിതികളുള്ള മകളെയും ഭാര്യയെയും തനിച്ചാക്കി ആശുപത്രിയിൽ കഴിയുന്നതിന്റെ ബുദ്ധിമുട്ടുകൾ ആലോചിച്ചാണ് ഇദ്ദേഹം ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് വിവരം.അതേസമയം,ഇത്തരം രോഗികൾക്ക് മതിയായ സഹായങ്ങളും പിന്തുണയും നൽകാൻ ഖത്തർ ഭരണകൂടവും മലയാളി സമൂഹത്തിലെ സന്നദ്ധപ്രവർത്തകരും സജീവമായി രംഗത്തുണ്ട്.

ഈ സാഹചര്യത്തിൽ ഖത്തറിലെ മലയാളികൾ നേരിടുന്ന മാനസിക സമ്മർദം കുറക്കാനും ആവശ്യമായ മറ്റു സഹായങ്ങൾ എത്തിക്കാനും ന്യൂസ്‌റൂമും മൈക്രോ ഹെൽത്ത് ലാബും ഒപ്പം എന്ന പേരിൽ കൈകോർക്കുകയാണ്.കോവിഡ് രോഗബാധയെ തുടർന്ന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും രോഗമുക്തി ലഭിച്ച ശേഷമുള്ള മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും കഴിയാവുന്ന സഹായങ്ങൾ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ഖത്തറിലെ സാമൂഹ്യ,സാംസ്‌കാരിക രംഗത്തെ പ്രമുഖരും ബിസിനസ് മേഖലയിൽ നിന്നുള്ള കുറേ നല്ല മനുഷ്യരും ഒപ്പമുണ്ടാകും.ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ആവശ്യമുള്ളവർ 00974 66200167 എന്ന ന്യൂസ്‌റൂമിന്റെ വാട്സ്ആപ് നമ്പറിലേക്കാണ് സന്ദേശം അയക്കേണ്ടത്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News