Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറിലെ കോവിഡ് നിയന്ത്രണം,ഫഹസ് പരിശോധനകൾ നിർത്തിവെച്ചുവെന്ന വാർത്ത വ്യാജം 

April 08, 2021

April 08, 2021

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  ഖത്തറിൽ പുതുതായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരാനിരിക്കെ വ്യാജവാർത്തകളും പ്രചരിക്കുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി വാഹനങ്ങൾക്കുള്ള സാങ്കേതിക പരിശോധന (ഫഹസ്) ഒഴിവാക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വുഖൂദ് ട്വീറ്റ് ചെയ്തു.ഫഹസ് പരിശോധനാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾക്ക് വുഖൂദിന്റെ ഔദ്യോഗിക വെബ്സൈറ്റിനെയോ ഗതാഗത മന്ത്രാലയത്തെയോ മാത്രം ആശ്രയിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

ഖത്തറിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു,ഓഫീസുകളിൽ ഹാജർ നില 50 ശതമാനായി കുറക്കാൻ നിർദേശം

2020 ലെ ലോക്ഡൗൺ സമയത്ത് വാഹനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനായി ഫഹസ് കേന്ദ്രങ്ങളിൽ നടത്തിയിരുന്ന സാങ്കേതിക പരിശോധനകൾതാത്കാലികമായി നിർത്തിവെച്ചിരുന്നു.പകരം സാങ്കേതിക പരിശോധനകൾ കൂടാതെ തന്നെ ലൈസൻസ് സ്വമേധയാ പുതുക്കി നൽകിയിരുന്നു.ഈ വാർത്തയാണ് ഇപ്പോൾ പുതിയതെന്ന രീതിയിൽ ചിലർ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News