Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
വംശീയ വിവേചനം,പുതിയ റിപ്പോർട്ട് അടുത്ത വർഷം ആദ്യമെന്ന് ഖത്തർ ദേശീയ മനുഷ്യാവകാശ സമിതി 

November 13, 2019

November 13, 2019

ദോഹ : ഖത്തറിനെതിരെ  അയല്‍രാജ്യങ്ങൾ ഏർപെടുത്തിയ ഉപരോധവുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ട് അടുത്ത വര്‍ഷം ആദ്യത്തില്‍ പുറത്തുവിടുമെന്ന് ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ ഡോ. അലി ബിന്‍ സുമൈഖ് അല്‍ മര്‍രി പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവുകള്‍ ലംഘിച്ചതടക്കമുള്ള അയല്‍രാജ്യത്തിെന്‍റ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അന്താരാഷ്ട്ര കോടതിയുടെ തീരുമാനം അയല്‍രാജ്യങ്ങൾ ലംഘിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിലെ ജനങ്ങള്‍ക്കെതിരായ കടുത്ത വംശീയവിവേചനത്തിന് അയല്‍രാജ്യങ്ങൾ കൃത്യമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് പ്രധാന ആവശ്യം. വംശീയവിവേചനത്തിന്റെ യഥാർത്ഥ വിവരങ്ങൾ റിപ്പോര്‍ട്ടില്‍ പുറത്തുവിടുമെന്നും ഡോ. അലി അല്‍ മര്‍രി വ്യക്തമാക്കി. ബ്രസല്‍സില്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ്  ആസ്ഥാനത്ത് നടന്ന വാദം കേൾക്കലിലാണ് അദ്ദേഹം അയല്‍രാജ്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. മനുഷ്യാവകാശ ഉപസമിതിയുടെയും ലോകത്തെ പ്രമുഖ മാധ്യമങ്ങളുടെയും സാന്നിധ്യത്തിലാണ് മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ ഉപരോധത്തിന്റെ അനന്തര ഫലങ്ങളെ കുറിച്ച്  സംസാരിച്ചത്. ഉപരോധം പിന്‍വലിക്കാനും നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാനും ഉപരോധരാജ്യങ്ങള്‍ക്കുമേല്‍ യൂറോപ്യന്‍ സര്‍ക്കാറുകളിൽ  സമ്മര്‍ദം ചെലുത്താന്‍ പാര്‍ലമെന്‍റ് രംഗത്തുവരണമെന്നും ഡോ. അലി അല്‍ മര്‍രി ആവശ്യപ്പെട്ടു.


Latest Related News