Breaking News
ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ | ഒമാനിൽ മഴ തുടരുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഫോർബ്‌സിന്റെ മികച്ച 30 ബാങ്കുകളിൽ ആറ് ഖത്തറി ബാങ്കുകളും | ഖത്തറിലെ അൽ വക്രയിൽ പുതിയ പാർക്ക് വരുന്നു  | അസ്ഥിരമായ കാലാവസ്ഥ: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം; മെട്രോ സര്‍വീസിലും മാറ്റം | ഇസ്രായേലിന്റെ വ്യോമാക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹമാസ് നേതാവിന്റെ ചെറുമകൾ മരിച്ചു ​ | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: ഉദ്ഘാടന മത്സരത്തിൽ ഖത്തറിന് വിജയം  |
ഖത്തർ ഇൻഡസ്ട്രിയൽ ഏരിയയിൽ പുതിയ വാക്സിനേഷൻ കേന്ദ്രം തുറന്നു 

April 12, 2021

April 12, 2021

ദോഹ: ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം തുറന്നു. ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. പഴയ മെഡിക്കല്‍ കമ്മീഷന്‍ സ്ഥലത്താണ് വാക്‌സിനേഷന്‍ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. നിലവില്‍ 35ലേറെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഖത്തറിലുള്ളതായി ആരോഗ്യ മന്ത്രി പറഞ്ഞു. 1,079,000 ഡോസ് വാക്‌സിനുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു.

പുതിയ വാക്‌സിനേഷന്‍ കേന്ദ്രം വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കും. 40 വയസ്സും അതിന് മുകളിലുള്ളവരും, മാറാവ്യാധികള്‍ ഉള്ളവര്‍, പ്രധാന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് വാക്‌സിന്‍ ലഭിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News