Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
വെസ്റ്റ്ബാങ്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കുമെന്ന് നെതന്യാഹു

September 11, 2019

September 11, 2019

ടെൽ അവീവ് : വെസ്റ്റ്ബാങ്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രായേലുമായി  കൂട്ടിച്ചേര്‍ക്കുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജോര്‍ദാന്‍ വാലിയും ചാവുകടലും ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ ഇസ്രായേലിലേക്ക്‌ ചേര്‍ക്കുമെന്നാണ്പ്രഖ്യാപനം.

ഇസ്രായേലില്‍ ഈ മാസം 17ന് പൊതു തെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ തീവ്ര ജൂത വിരുദ്ധ വികാരം ആളിക്കത്തിക്കുകയാണ് ഇത്തരം പ്രസ്താവനകളിലൂടെ നെതന്യാഹു. അതിന്റെ ഭാഗമാണ് വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രായേലിനോട് ചേര്‍ക്കുമെന്ന പ്രഖ്യാപനം.

1967ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ വെസ്റ്റ്ബാങ്കിലേക്ക് അധിനിവേശം നടത്തുന്നത്. വിവിധ കാലങ്ങളില്‍ നടന്ന സമാധാന ചര്‍ച്ചകളുടെ ഫലമായി ജോര്‍ദാന്‍ താഴ്‌വരയും ചാവുകടലും അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും ഇസ്രായേല്‍ പിന്‍വാങ്ങിയിരുന്നു. 65000 ഫലസ്തീനികളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഇത് ഇസ്രായേലിനോട് ചേര്‍ത്താല്‍ ഇവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാകും.

സമാധാന നീക്കങ്ങളെ മുഴുവന്‍ നശിപ്പിക്കുന്നതാണ് നെതന്യാഹുവിന്റെ നടപടിയെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ശതിയ്യ പ്രതികരിച്ചു. നേരത്തെ തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.


Latest Related News