Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിൽ ദേശീയ മേൽവിലാസ നിയമം പ്രാബല്യത്തിൽ,ഇന്നു മുതൽ രജിസ്റ്റർ ചെയ്യാം

January 27, 2020

January 27, 2020

ദോഹ : ഖത്തറിൽ ദേശീയ മേൽവിലാസ നിയമപ്രകാരമുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് തുടക്കമായി.  പൗരന്മാർ, താമസക്കാരായ പ്രവാസികൾ, നിയമപരമായി രാജ്യത്ത് തങ്ങുന്ന  വ്യക്തികൾ എന്നിവർ വരുന്ന ആറു മാസത്തിനകം തങ്ങളുടെ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമെന്നാണ് വ്യവസ്ഥ. ഖത്തറിലെ താമസ സ്ഥലത്തെ വിശദമായ മേൽവിലാസം, മൊബൈൽ നമ്പർ,ലാൻഡ് ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ ആ നമ്പർ,ജോലി ചെയ്യുന്ന സ്ഥാപനം,സ്പോൺസറുടെയോ തൊഴിലുടമയുടെയോ വിവരങ്ങൾ,ബന്ധപ്പെടാനുള്ള നമ്പർ,ഇ മെയിൽ വിലാസം, നാട്ടിലെ സ്ഥിര മേൽവിലാസം,ഫോൺ നമ്പർ എന്നിവയാണ് രജിസ്റ്റർ ചെയ്യേണ്ടത്. കുട്ടികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണ്.

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സേവന കേന്ദ്രങ്ങൾ വഴി നേരിട്ടോ,ഓൺലൈൻ വഴിയോ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മെട്രാഷ് - റ്റു വഴിയും ഇത് ചെയ്യാനാവും. നിലവിൽ താമസ വിസയിൽ രാജ്യത്തു തങ്ങുന്നവർക്ക് മാത്രമാണ് രജിസ്‌ട്രേഷൻ ബാധകമാവുക.കൂടുതൽ വിവരങ്ങൾക്ക് 2350422 എന്ന നമ്പറിൽ ബന്ധപ്പെടുക രാവിലെ 6 മണി മുതൽ ഉച്ചക്ക് 1 മണി  വരെയാണ്‌ അനേഷണങ്ങൾക്ക് വിളിക്കേണ്ടത്.

ഇന്ന് (തിങ്കളാഴ്ച) മുതൽ 2020 ജൂലൈ 26 ഞായറാഴ്ച വരെയുള്ള ആറു മാസത്തിനുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിരിക്കണം. ഈ സമയ പരിധിക്കുള്ളിൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. വ്യതസ്ത സര്‍ക്കാര്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സുഖമാമാക്കാനാണ് പുതിയ അഡ്രസ്‌ നിയമം കൊണ്ടുവന്നത്. വ്യക്തമായ അഡ്രസ്സുകള്‍ ലഭിക്കാത്തതിന്റെ പേരില്‍ കോടതിയില്‍ പല കേസുകളും കെട്ടിക്കിടക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Latest Related News