Breaking News
മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  |
ഖത്തറിൽ മേൽവിലാസ രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും,നാട്ടിലുള്ളവർക്ക് തിരിച്ചെത്തുന്നത് വരെ സാവകാശം 

July 26, 2020

July 26, 2020

ദോഹ : ഖത്തറിൽ മേൽവിലാസം രജിസ്റ്റർ ചെയ്യാനുള്ള സമയ പരിധി ഇന്നവസാനിക്കും.കോവിഡിനെ തുടർന്ന് അധികമായി അനുവദിച്ച സമയ പരിധിയാണ്ഇ ന്നവസാനിക്കുന്നത്.ഖത്തറിൽ താമസ വിസയുള്ള വ്യക്തികളും സ്ഥാപനങ്ങളും താമസ സ്ഥലത്തെ സംബന്ധിച്ച വിശദവിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിബന്ധന.പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്.ഖത്തറിലെയും നാട്ടിലെയും ബന്ധപ്പെടാനുള്ള മൊബൈൽ നമ്പറുകൾ ഉൾപ്പെടെയുള്ള പ്രാഥമിക വിവരങ്ങളാണ് നൽകേണ്ടത്.

ഇന്നവസാനിക്കുന്ന സമയ പരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യാത്തവരിൽ നിന്ന് പരമാവധി പതിനായിരം റിയാൽ വരെയാണ് ഈടാക്കുക.ഇപ്പോൾ നാട്ടിലുള്ളവർക്ക് ഇളവ് ലഭിക്കും. ഇവർ ഖത്തറിൽ തിരിച്ചെത്തിയ ശേഷം രജിസ്റ്റർ ചെയ്‌താൽ മതിയാവും.ഇതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം പിന്നീട് അറിയിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News