Breaking News
അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  | രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍ | കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട്  | സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു | ഖത്തറിൽ ഇ-പേയ്‌മെന്റിന് സൗകര്യമൊരുക്കാത്ത വാണിജ്യ സ്ഥാപനങ്ങൾ താൽകാലികമായി അടച്ചുപൂട്ടും | കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു |
ആഗോള നിക്ഷേപക സംഗമം,നരേന്ദ്ര മോദി തിങ്കളാഴ്ച സൗദിയിൽ

October 26, 2019

October 26, 2019

റിയാദ് : ആഗോള നിക്ഷേപക സംഗമത്തില്‍ പെങ്കടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച സൗദിയിലെത്തും. ചൊവ്വാഴ്ചയാണ് 'ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഇനിഷ്യേറ്റിവ്' എന്ന പേരില്‍ നിക്ഷേപകസംഗമത്തിന്റെ മൂന്നാം പതിപ്പ് ആരംഭിക്കുന്നത്.സൗദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്നതാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഇനിഷ്യേറ്റിവ്.സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശിയുമായും ചര്‍ച്ച നടത്തും.

29 മുതല്‍ 31 വരെയാണ് സമ്മേളനം. 28ന് റിയാദിലെത്തുന്ന പ്രധാനമന്ത്രി 29ന് രാത്രി മടങ്ങും. 29 നാണ് സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും മോദി ചര്‍ച്ച നടത്തുക. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങാനിരിക്കുന്ന ഓയില്‍ റിഫൈനറിയുടെ തുടര്‍ നടപടിക്കുള്ള കരാര്‍ സന്ദര്‍ശനത്തില്‍ ഒപ്പുവെക്കും.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷെന്‍റ ഔട്ട്‌ലെറ്റുകള്‍ സൗദിയില്‍ തുടങ്ങാനുള്ള കരാറും ഒപ്പു വെക്കുമെന്നാണ് വിവരം. 'റുപിയാ കാര്‍ഡിെന്‍റ' ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിക്കും.ഡിസംബറില്‍ ഇന്ത്യ-സൗദി സംയുക്ത നാവികാഭ്യാസം ചെങ്കടലില്‍ നടക്കുന്നുണ്ട്.ഇതിന് മുന്നോടിയായി ഇന്ത്യയില്‍ പരിശീലനത്തിലാണ് ഒരു വിഭാഗം സൗദി സൈനികര്‍.

ഇന്ത്യ-സൗദി വ്യാപാര കരാറുകളിലും പ്രധാനമന്ത്രി ഒപ്പുവെക്കും. പാക് പ്രധാനമന്ത്രി ഇംറാന്‍ഖാനും സമ്മേളനത്തിലെത്തുമെന്നാണ് വിവരം.


Latest Related News