October 05, 2019
October 05, 2019
ദോഹ : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന ഹൈജംപിൽ ഖത്തറിന്റെ മുഅതസ് ഈസാ ബർഷിമിന് സ്വർണം.ഈ വർഷത്തെ തന്റെ ഏറ്റവും മികച്ച ഉയരമായ 2.37 മീറ്റർ കടന്നാണ് ബർഷിം ഖത്തറിനായി സ്വർണത്തിൽ മുത്തമിട്ടത്.2.35 ഉയരത്തിൽ അക്മൻ കോ വെള്ളിയും ഇവാൻ യുക് വെങ്കലവും നേടി.ബർഷിമിന്റെ സ്വർണത്തോടെ 2019 ലോക അത്‌ലറ്റിക് മീറ്റിൽ ഖത്തറിന്റെ മെഡൽ നേട്ടം രണ്ടായി. 400 മീറ്റർ ഹർഡിൽസിൽ നേരത്തെ അബ്ദുറഹിമാൻ സാംബ വെങ്കലം നേടിയിരുന്നു.
ഇന്നലെ രാത്രി ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ബർഷിമിന്റെ മത്സരങ്ങൾ കാണാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും എത്തിയിരുന്നു.