Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
പ്രവാസി വ്യവസായിയുടെ വധം: മകനും ഭാര്യയ്ക്കും ജീവപര്യന്തം

June 09, 2021

June 09, 2021

ബംഗളൂരു: പ്രവാസി വ്യവസായിയും ഉഡുപ്പിയിലെ നക്ഷത്ര ഹോട്ടല്‍ ഉടമയുമായിരുന്ന ഇന്ദ്രാണിയിലെ കെ. ഭാസ്‌കര്‍ ഷെട്ടിയെ(52) കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം.ഷെട്ടിയുടെ ഭാര്യ രാജേശ്വരി (51), മകന്‍ നവനീത് (22), ജ്യോത്സ്യന്‍ നിരഞ്ജന്‍ ഭട്ട് (26) എന്നിവര്‍ക്കാണ് ഉഡുപ്പി ജില്ല സെഷന്‍സ് കോടതി ജഡ്ജ് ജെ.എന്‍. സുബ്രഹ്‌മണ്യ ശിക്ഷ വിധിച്ചത്.

2016 ജൂലൈ 28നാണ് കേസിനാസ്പദായ സംഭവം. സൗദി അറേബ്യയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയും ഉഡുപ്പിയില്‍ നക്ഷത്ര ഹോട്ടലും നടത്തിയിരുന്ന ഭാസ്‌കര്‍ ഷെട്ടി 2016 മെയില്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. കുടുംബ പൂജാരിയുമായി ഭാര്യ രാജേശ്വരിക്കുണ്ടായിരുന്ന ബന്ധം ഭാസ്‌കര്‍ മനസിലാക്കിയതോടെ ഇയാളെ വകവരുത്താന്‍ ഭാര്യയും മകനും ചേര്‍ന്ന് പദ്ധതിയിട്ടുവെന്നാണ് കേസ്. . ജൂലൈ 28ന് ഉഡുപ്പി ഇന്ദ്രാണി ഹയഗ്രീവ നഗറിലെ വീട്ടില്‍വെച്ച് ഭാര്യയും മകനും ചേര്‍ന്ന് ഭാസ്‌കര്‍ ഷെട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കഷണങ്ങളാക്കിയ മൃതദേഹം കാറില്‍ കയറ്റി ജ്യോത്സ്യന്റെ സഹായത്തോടെ കര്‍ക്കല നന്ദളികെയിലെ യാഗശാലയിലെ ഹോമകുണ്ഠത്തില്‍ ദഹിപ്പിച്ച് ഭസ്മമാക്കി  പുഴയില്‍ ഒഴുക്കുകയായിരുന്നു.  സഊദിയില്‍ ഏഴ് സൂപ്പര്‍മാര്‍ക്കറ്റും ഉഡുപ്പിയില്‍  ദുര്‍ഗ ഇന്റര്‍നാഷനല്‍ എന്ന നക്ഷത്ര ഹോട്ടലിനും പുറമെ ഉഡുപ്പി ഭാഗത്ത് നിരവധി സ്വത്തുക്കളും ഭാസ്‌കര്‍ ഷെട്ടിക്ക് സ്വന്തമായുണ്ടായിരുന്നു.


Latest Related News