Breaking News
മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു |
ആലിപ്പഴ വർഷവുമായി മഴയെത്തി,അങ്ങിങ്ങായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം 

December 10, 2019

December 10, 2019

ദോഹ : ഖത്തറിലെ മിക്ക പ്രദേശങ്ങളിലും ഇന്നലെ രാത്രിയിൽ കനത്ത മഴ ലഭിച്ചു. രാജ്യത്തെ ചില പ്രദേശങ്ങളിൽ ആലിപ്പഴം വാർഷിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴ നാളെ വരെ തുടരുമെന്നാണ് പ്രതീക്ഷ.

മിസൈദ് നഗരത്തിൽ ഏറ്റവും ഉയർന്ന 34.5 മില്ലിമീറ്റർ  മഴ ലഭിച്ചു. ദോഹയിൽ 11.2 മില്ലിമീറ്ററും അൽ വക്രയിൽ  18.9 മില്ലിമീറ്ററും മഴ  രേഖപ്പെടുത്തി.ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 8.3 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.കഴിഞ്ഞ ദിവസം രാത്രി മിസൈദിൽ ആലിപ്പഴം വർഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 6 മണി വരെ കടൽത്തീരത്ത് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ചിലയിടങ്ങളിൽ  മേഘാവൃതമായ അന്തരീക്ഷമായിരിക്കും.

നാളെ വരെ ശക്തമായ കാറ്റിനൊപ്പം ചില സമയങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ പിന്തുടരണമെന്നും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും ക്യുഎംഡി ട്വീറ്റ് ചെയ്തു.ശക്തമായ കാറ്റിനൊപ്പം കടലിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്.


Latest Related News